പോലീസ് മര്‍ദനം: ദളിത് യുവാവായ ഓട്ടോ െ്രെഡവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; മര്‍ദിച്ച പോലീസുകാരനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അമ്മ പരാതി നല്‍കി

tcr-mardanampoliceവലപ്പാട്: ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത ദളിത് യുവാവായ ഓട്ടോ െ്രെഡവറെ പോലീസ് മര്‍ദിച്ചതായി പരാതി. നാട്ടിക പുത്തന്‍തോട് പടിഞ്ഞാറ് ചിറ്റേടത്ത് വീട്ടില്‍ ദശരഥന്‍ മകന്‍ വടക്കുംനാഥനെ (25) മര്‍ദനമേറ്റ നിലയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ പ്രവേശിപ്പിച്ചു.

പോലീസ് സ്‌റ്റേഷനില്‍നിന്ന് നല്‍കുന്ന ഓട്ടോറിഷ ബാഡ്ജില്ലാത്തതിനാല്‍ വടക്കുംനാഥന്റെ ഓട്ടോറിക്ഷ നാട്ടിക പുത്തന്‍തോട് സെന്ററിലെ പേട്ടയിലാണ് സര്‍വീസ് നടത്തുന്നത്. ഇതുവഴി പോകുന്ന ഒരു പെണ്‍കുട്ടിയെ കളിയാക്കിയെന്ന് പറയുന്നു. ഇതിനെത്തുടര്‍ന്ന് വലപ്പാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വടക്കുംനാഥനുള്‍പ്പെടെ നാല് ഓട്ടോ െ്രെഡവര്‍മാരെ വലപ്പാട് പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. പരാതിക്കാരുടെ സാന്നിധ്യത്തില്‍ ഇവരെ ചോദ്യം ചെയ്ത് വിട്ടയച്ചുവെന്ന് പറയുന്നു.

ഇതിനിടെ ഒരു പോലീസുകാരന്‍ വിളിച്ചുവരുത്തി സ്‌റ്റേഷനിലെ ഒരു മുറിയിലേക്ക് വടക്കുംനാഥനെ കൊണ്ടുപോയെന്ന് പരാതിയില്‍ പറയുന്നു. ഈ പോലീസുകാരന്‍ വീണ്ടും ചോദ്യം ചെയ്തു വടക്കുംനാഥന്റെ മുഖത്തും ഇരു ചെകിടത്തും അടിച്ചുവെന്നും വയറില്‍ ആഞ്ഞ് തൊഴിച്ചുവെന്നും പരാതിയില്‍ ആരോപിച്ചു. അവശനിലയിലായ വടക്കുംനാഥനെ അമ്മ ബ്രിജീത്ത സ്‌റ്റേഷനിലെത്തിയാണ് കൊണ്ടുപോയത്. തുടര്‍ന്ന് വലപ്പാട് സാമൂഹികാരോഗ്യകേന്ദ്രത്തിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലും വടക്കുംനാഥനെ പ്രവേശിപ്പിക്കുകയായിരുന്നു. വടക്കുംനാഥനെ ക്രൂരമായി മര്‍ദിച്ച പോലീസുകാരനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അമ്മ ബ്രിജിത്ത തൃശൂര്‍ എസ്പിക്ക് പരാതി നല്‍കി.

Related posts