ഇവനും മകനാ.. കാലുപിടിച്ചു യാചിച്ചിട്ടും..! അച്ഛനെ മകൻ മ​ർ​ദി​ക്കു​ന്ന ദൃ​ശ്യം സോഷ്യൽ മീഡിയയിൽ; വിവാദമായതോടെ യുവാവ് ഒളിവിൽ

തി​രു​വ​ല്ല: വ​യോ​ധി​ക​നാ​യ പി​താ​വി​നെ സ്വ​ന്തം മ​ക​ൻ അ​തി​ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വിവാദമായതിനെത്തു​ട​ർ​ന്ന് മ​ക​നെ​തി​രേ കേ​സെ​ടു​ത്ത് പോ​ലീ​സ്.

ക​വി​യൂ​ർ ക​ണി​യാ​ന്പാ​റ​യി​ൽ പ​ന​ങ്ങാ​യി​ൽ കൊ​ട​ഞ്ഞൂ​ർ ഏ​ബ്ര​ഹാം ജോ​സ​ഫി​നെ (അ​നി​യ​ൻ -57) മ​ക​ൻ അ​നി​ൽ (27) ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​ത്. പോ​ലീ​സ് കേ​സെ​ടു​ത്ത​തി​നെത്തു​ട​ർ​ന്ന് മ​ക​ൻ അ​നി​ൽ ഒ​ളി​വി​ലാ​ണ്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​നി​ൽ പി​താ​വാ​യ ഏ​ബ്ര​ഹാ​മി​നെ മ​ർ​ദ്ദി​ച്ച​ത്. പി​താ​വാ​യ ഏ​ബ്ര​ഹാം ബ​ന്ധു​വീ​ട്ടി​ൽ പോ​കു​ന്ന​ത് ചോ​ദ്യം ചെ​യ്താ​ണ് അ​നി​ൽ മ​ർ​ദി​ക്കു​ന്ന​ത്. ഇ​നി ഞാ​ൻ ബ​ന്ധു​വീ​ട്ടി​ൽ പോ​കി​ല്ലെ​ന്ന് മ​ക​ന്‍റെ കാ​ലു പി​ടി​ച്ച് പി​താ​വ് പ​റ​യു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

മ​ർ​ദ​ന​ത്തി​നി​ടെ അ​നി​ൽ പി​താ​വി​നെ കേ​ട്ടാ​ല​റ​യ്ക്കു​ന്ന അ​സ​ഭ്യം പ​റ​യു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. പി​താ​വി​നെ മ​ർദി​ക്കു​ന്ന​തി​ൽ നി​ന്ന് അ​നി​ലി​നെ പി​ന്തി​രി​പ്പി​ക്കാ​ൻ അ​യ​ൽ​വാ​സി​ക​ളി​ൽ ചി​ല​ർ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്.

അ​യ​ൽ​വാ​സി​ക​ളി​ലാ​രോ എ​ടു​ത്ത വീ​ഡി​യോ​യാ​ണ് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​ന്ന​ലെ പ്ര​ച​രി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ അ​നി​ലി​നെ​തി​രെ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് തി​രു​വ​ല്ല പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് വ​രു​ന്ന​ത​റി​ഞ്ഞ് അ​നി​ൽ വീ​ട്ടി​ൽ നി​ന്നും ക​ട​ന്നുക​ള​ഞ്ഞു.

ഏ​ബ്ര​ഹാ​മും മ​ക​ൻ അ​നി​ലും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. ഏ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ മ​ക​ൾ​ക്കൊ​പ്പ​മാ​ണ് താ​മ​സം. അ​നി​ൽ മ​ദ്യ​പി​ച്ചെ​ത്തി പ​തി​വാ​യി പി​താ​വി​നെ മ​ർ​ദ്ദി​ക്കാ​റു​ണ്ടെ​ന്ന് പ​രി​സ​ര​വാ​സി​ക​ളി​ൽ നി​ന്നും വി​വ​രം ല​ഭി​ച്ച​താ​യും ഇ​യാ​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും തി​രു​വ​ല്ല എ​സ്ഐ ആ​ദ​ർ​ശ് പ​റ​ഞ്ഞു.

Related posts

Leave a Comment