നാളെ വായനാദിനം ; പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ നി​ന്നു പു​സ്ത​ക​മെ​ടു​ക്കാം , പ​ക്ഷേ പ​ബ്ലി​ക് റീ​ഡിം​ഗ് ഇ​ല്ല


സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ഒ​രു വാ​യ​നാ​ദി​നം കൂ​ടി ക​ട​ന്നെ​ത്തു​ന്പോ​ൾ തൃ​ശൂ​ർ പ​ബ്ലി​ക് ലൈ​ബ്ര​റി​യും സ​ജീ​വം. മെം​ബ​ർ​ഷി​പ്പ് ഉ​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​യി പ്ര​വേ​ശ​നം ഇ​പ്പോ​ൾ പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

പു​സ്ത​കം എ​ടു​ത്തു​കൊ​ണ്ടു​പോ​കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ലൈ​ബ്ര​റി​യി​ലി​രു​ന്ന് വാ​യി​ക്കു​ന്ന​തി​ന് അ​നു​മ​തി​യി​ല്ല. മെം​ബ​ർ​ഷി​പ്പി​ല്ലാ​ത്ത പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​ത്ര​ങ്ങ​ളും മ​റ്റും വാ​യി​ക്കു​ന്നി​ന് സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്ന പ​ബ്ലി​ക് റീ​ഡിം​ഗ് റൂം ​ഇ​പ്പോ​ൾ അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.

ലോ​ക്ഡൗ​ണ്‍ ഇ​ള​വു വ​ന്ന​തി​ന് ശേ​ഷം ഇ​ക്ക​ഴി​ഞ്ഞ ഒ​ന്നാം തി​യ​തി​യാ​ണ് ലൈ​ബ്ര​റി തു​റ​ന്ന​ത്. സാ​ധാ​ര​ണ ഗ​തി​യി​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് ലൈ​ബ്ര​റി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​നം.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​ണ് ലൈ​ബ്ര​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ലോ​ക്ഡൗ​ണ്‍ കാ​ല​ത്തും ജീ​വ​ന​ക്കാ​ർ ലൈ​ബ്ര​റി​യി​ലെ​ത്തി പു​സ്ത​ക​ങ്ങ​ൾ ഒ​തു​ക്കി വെ​ക്കു​ക​യും മ​റ്റും ചെ​യ്തി​രു​ന്ന​തി​നാ​ൽ പു​സ്ത​ക​ങ്ങ​ൾ​ക്ക് യാ​തൊ​രു നാ​ശ​ന​ഷ്ട​വും സം​ഭ​വി​ച്ചി​ട്ടി​ല്ല.

Related posts

Leave a Comment