മരങ്ങൾ കാണാൻ മകളോടൊപ്പം സക്കർബർഗ് ; വൈറലായ് വാരാന്ത്യത്തിലെ റോഡ് യാത്ര

മെ​റ്റാ സി​ഇ​ഒ  മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗ് ത​ന്‍റെ മൂ​ന്ന് കു​ട്ടി​ക​ളു​മൊ​ത്തു​ള്ള ചി​ത്ര​ങ്ങ​ൾ  പ​ല​പ്പോ​ഴും പ​ങ്കി​ടാ​റു​ണ്ട്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​ര​ങ്ങമായ സെ​ക്വോ​യ​സ് മ​ര​ങ്ങ​ൾ കാ​ണാ​ൻ മ​ക​ളോ​ടൊ​പ്പം അ​ടു​ത്തി​ടെ അ​ദ്ദേ​ഹം ഒ​രു റോ​ഡ് യാ​ത്ര ന​ട​ത്തി.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് സ​ക്ക​ർ​ബ​ർ​ഗ്  പ​റ​ഞ്ഞു, “ഈ ​വാ​രാ​ന്ത്യ​ത്തി​ൽ ഭീ​മാ​കാ​ര​മാ​യ സെ​ക്വോ​യ​ക​ളെ കാ​ണാ​ൻ അ​ച്ഛ​ന്‍റെയും മ​ക​ളുടെയും റോ​ഡ് യാ​ത്ര. 2000-ത്തി​ല​ധി​കം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മ​നോ​ഹ​ര​മാ​യ മ​ര​ങ്ങ​ൾ.”

ആ​ദ്യ ചി​ത്ര​ത്തി​ൽ, സ​ക്ക​ർ​ബ​ർ​ഗും മ​ക​ളും ക്യാ​മ​റ​യി​ൽ നി​ന്ന് മാ​റി വ​ലി​യ സെ​ക്വോ​യ​ക​ളി​ലൊ​ന്നി​ലേ​ക്ക് നോ​ക്കു​ന്നു. മ​റ്റൊ​രു വ​ലി​യ മ​ര​ത്തി​ന് മു​ന്നി​ൽ ഇ​രു​വ​രും പു​ഞ്ചി​രി​ക്കു​ന്ന ഒ​രു മ​ധു​ര നി​മി​ഷം ര​ണ്ടാ​മ​ത്തെ ചി​ത്ര​ത്തി​ൽ പ​ക​ർ​ത്തി​യി​ട്ടു​ണ്ട്.

ഷെ​യ​ർ ചെ​യ്‌​ത​തി​ന് ശേ​ഷം ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ലൈ​ക്കു​ക​ളും നി​ര​വ​ധി ക​മ​ന്‍റുകളും പോ​സ്റ്റി​ന് ല​ഭി​ച്ചു.’​മ​നോ​ഹ​രം!,’ആ ​വേ​രു​ക​ൾ നോ​ക്കൂ!,ഈ ​ഫോ​ട്ടോ​ക​ൾ ഇ​ഷ്ട​പ്പെ​ട്ടു!!!!’​എ​ന്നി​ങ്ങ​നെ​യു​ള്ള ക​മ​ന്‍റു​ക​ളാ​ണ് പോ​സ്റ്റി​ന് ല​ഭി​ച്ച​ത്. 

 

Related posts

Leave a Comment