കുഞ്ഞിന്റെ ജീവിതത്തില്‍ അച്ഛന്റെ പങ്ക് വളരെ വലുതാണ്! ഉടനേ രണ്ടാമത്തെ പ്രസവാവധി എടുക്കും! ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കന്‍ബര്‍ഗ് പറയുന്നു

വ്യക്തിജീവിതത്തിലും സ്വകാര്യജീവിതത്തിലും സാമൂഹിക ജീവിതത്തിലും തന്റേതായ അഭിപ്രായവും തീരുമാനങ്ങളുമുള്ള വ്യക്തിയാണ് സുക്കന്‍ബര്‍ഗ്. വ്യത്യസ്തമായ തീരുമാനങ്ങളിലൂടെ ജമഹൃദയങ്ങള്‍ കീഴടക്കുക അദ്ദേഹത്തിന്റെ ശൈലിയുടെ ഭാഗം കൂടിയാണ്. ഒരു ജനനേതാവാകാന്‍ വേണ്ട എല്ലാവിധ ഗുണഗണങ്ങളും ഉള്ള വ്യക്തിയാണ് താനെന്ന് സുക്കന്‍ബര്‍ഗ് പലപ്പോഴായി തെളിയിച്ചിട്ടുമുള്ളതാണ്. സൊമാലിയന്‍ അഭയാര്‍ത്ഥികള്‍ക്കൊപ്പം ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത ചിത്രം സുക്കന്‍ബര്‍ഗ് പങ്കുവച്ചത് വിവാദമായിരുന്നു. ഇപ്പോഴിതാ ഒരു കുഞ്ഞിനെ വളര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ ഇരുവര്‍ക്കുമുള്ള പങ്ക് എത്രമാത്രമാണെന്ന് വ്യക്തമാക്കി സുക്കന്‍ബര്‍ഗ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നു. സുക്കന്‍ബര്‍ഗും ഭാര്യയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്.

ഈ അവസരത്തില്‍ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കേണ്ടത് എത്രത്തോളം പ്രധാനമാണെന്നാണ് അദ്ദേഹം പറയുന്നത്. ഈ അവസരത്തില്‍ താന്‍ രണ്ടുമാസത്തെ പ്രസവാവധി (പിതൃത്വ അവധി) എടുക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചു. ആദ്യത്തെ കുഞ്ഞായ മാക്സ് ജനിച്ച സമയത്തും താന്‍ രണ്ടുമാസം അവധി എടുത്തിരുന്നെന്നും, ഒരു കുഞ്ഞിന്റെ ജീവിതത്തില്‍ അച്ഛന്റെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറയുന്നു. ഞങ്ങളുടെ അടുത്ത കുഞ്ഞ് ഉടന്‍ തന്നെ വരും. അവള്‍ക്കുവേണ്ടിയും ഞാന്‍ രണ്ടുമാസം അവധി എടുക്കുകയാണെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു. ഫേസ്ബുക്കില്‍ തങ്ങള്‍ ജീവനക്കാര്‍ക്ക് നാലുമാസം മറ്റേണിറ്റി ലീവും രണ്ടുമാസം പറ്റേണിറ്റി ലീവും കൊടുക്കാറുണ്ടെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. ജോലി ചെയ്യുന്ന രക്ഷിതാക്കള്‍ തങ്ങളുടെ നവജാത ശിശുക്കള്‍ക്ക് വേണ്ടി അവധിയെടുത്ത് കൂടെയിരിക്കുന്നത് കുടുംബത്തിന്റെ സന്തോഷത്തിന് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related posts