അയ്യേ വ്യാപാരി..! ഡോ​ക്ട​റാ​ണെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ചു വി​വാ​ഹം ന​ട​ത്തി​; വിവാഹശേഷം ഭർത്താവ് വ്യാപാരിയെന്നറി ഞ്ഞ് ഭാര്യ പോലീസിൽ പരാതി നൽകി

marriageമൂ​വാ​റ്റു​പു​ഴ: ഡോ​ക്ട​റെ​ന്നു തെ​റ്റി​ദ്ധരി​പ്പി​ച്ചു വി​വാ​ഹം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചു ഭാ​ര്യ ന​ൽ​കി​യ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വി​നെ​തി​രേ പൊ​ലീ​സ് കേ​സെ​ടു​ത്തു. കോ​ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​തി​രേ മൂ​വാ​റ്റു​പു​ഴ പെ​രു​മ​റ്റം സ്വ​ദേ​ശി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. വി​വാ​ഹ​ലോ​ച​ന​ക​ൾ​ക്കി​ടെ ഡോ​ക്ട​റാ​ണെ​ന്നു തെ​റ്റി​ധ​രി​പ്പി​ച്ച് ത​ന്നെ​യും കു​ടും​ബ​ത്തെ​യും വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഭാ​ര്യ മൂ​വാ​റ്റു​പു​ഴ പൊ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

വി​വാ​ഹ ശേ​ഷ​മാ​ണ് ഭ​ർ​ത്താ​വ് ഡോ​ക്ട​റ​ല്ലെ​ന്ന് അ​റി​യു​ന്ന​തെ​ന്നും ഇ​യാ​ൾ വ്യാ​പാ​രി​യാ​ണെ​ന്നും തെളിഞ്ഞതായി പ​രാ​തി​യി​ൽ പ​റ​യു​ന്നു. വി​ശ്വാ​സ വ​ഞ്ച​ന കാ​ണി​ച്ച ഭ​ർ​ത്താ​വി​നെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും മ​റ്റു ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ന്നി​ട്ടി​ല്ല. ഭ​ർ​ത്താ​വി​ൽ നി​ന്നും ഭാ​ര്യ​യു​ടെ ബ​ന്ധു​ക്ക​ളി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച ശേ​ഷ​മാ​യി​രി​ക്കും തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Related posts