മാസ്ക് ധരിക്കാൻ വിസമ്മതിച്ചു; യാത്രക്കാരിയുടെ മുഖത്ത് തുപ്പി യുവതി; ഒടുവില്‍ കിട്ടിയത് മുട്ടന്‍പണി

സരസോട്ട (ഫ്ലോറിഡ): സൗത്ത് വെസ്റ്റ് ഫ്ലോറിഡ ഇന്‍റർനാഷനൽ വിമാനത്താവളത്തിൽ ഡൽറ്റാ എയർലൈൻസ് വിമാനത്തിനുള്ളിൽ ഒരു യുവതി മാസ്ക് ധരിക്കാൻ വിസമ്മതിക്കുകയും യാത്രക്കാരുടെ മുഖത്തു തുപ്പുകയും ചെയ്തതിനെ തുടർന്ന് പോലീസ് എത്തി അറസ്റ്റു ചെയ്തു.

ജൂലൈ 14 നായിരുന്നു സംഭവം. 23 വയസുള്ള അഡിലെയ്ഡ് ക്രൊവാംഗിനെയാണ് പോലീസ് അറസ്റ്റു ചെയ്ത് ലീ കൗണ്ടി ജയിലിൽ അടച്ചത്. ഇവർക്ക് 65000 ഡോളറിന്‍റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

മാസ്ക്ക് ധരിക്കാതിരുന്ന അഡ്‍ലെയ്ഡിനോടു മാസ്ക്ക് ധരിക്കാൻ വിമാന ജോലിക്കാർ ആവശ്യപ്പെട്ടുവെങ്കിലും അനുസരിച്ചില്ല.

മാത്രമല്ല ഇവർ വാതിലിനു സമീപം ഇരിക്കുകയും സഹയാത്രക്കാരുടെ മുഖത്തു തുപ്പുകയും ചെയ്തതായി പോലീസ് പറയുന്നു.

ഒടുവിൽ ക്യാപ്റ്റൻ എത്തി ഇവരെ വിമാനത്തിൽ നിന്നും പുറത്താക്കാൻ ആവശ്യപ്പെട്ടുവെങ്കിലും എഴുന്നേൽക്കാൻ വിസമ്മതിച്ചു. ഇതിനെ തുടർന്നാണ് പോലീസ് എത്തിയത്.

തുടർന്നു പോലീസിനോടും ഇവർ തട്ടികയറുകയും അറസ്റ്റിനെ എതിർക്കുകയും ചെയ്തു. ഒടുവിൽ ഇവരെ ബലപ്രയോഗത്തിൽ കീഴടക്കുകയും കൈവിലങ്ങണിയിച്ചു പുറത്തു കൊണ്ടുപോകുകയും ചെയ്തു.

ഇവർക്കെതിരെ പോലീസിനെ എതിർക്കൽ, വിമാന യാത്രക്ക് തടസം സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

വിമാനത്തിൽ യാത്ര ചെയ്യുന്നവർ മുഖാവരണം ധരിക്കണമെന്ന നിർദേശമാണ് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെന്‍റർ നൽകിയിട്ടുള്ളത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Related posts

Leave a Comment