മാ​സ്കി​ന്‍റെ രൂ​പ​ത്തി​ൽ വി​വാ​ഹ​ക്ഷ​ണ​ക്ക​ത്ത്! കോവി​ഡി​നെ​തി​രാ​യ സ​ന്ദേ​ശം ന​ല്​കി ന​ന്തി​പു​ല​ത്തൊ​രു കു​ടും​ബം

പുതുക്കാട്: ന​ന്തി​പു​ലം കാ​ര്യാ​ട്ടു​പ​റ​ന്പി​ൽ ശ്രീ​ധ​ര​ൻ – സീ​ത ദ​ന്പ​തി​കളു​ടെ മ​ക​ൾ അ​ഞ്ജു​വി​ന്‍റെ വി​വാ​ഹ​ ക്ഷ​ണ​ക്കത്ത് കോ​വി​ഡ് കാ​ല​ത്ത് ജ​ന​ങ്ങ​ൾ​ക്കു മാ​തൃ​ക​യാ​വു​ന്ന​ു .

ജൂ​ലൈ ആ​റി​നു ന​ട​ക്കു​ന്ന വി​വാ​ഹ​ത്തി​നു​ള്ള ക്ഷ​ണ​ക്ക​ത്ത് മാ​സ്കി​ന്‍റെ മാ​തൃ​ക​യി​ലാ​ണ്. ക്ഷ​ണ​ക്ക​ത്തി​ന്‍റെ ആ​ദ്യ​ഭാ​ഗ​ത്തു ത​ന്നെ ബ്രേ​ക്ക് ദ ​ചെ​യി​ൻ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തു ക​ഴി​ഞ്ഞാ​ണ് വി​വാ​ഹ ക്ഷ​ണം.

മു​രി​യാ​ട് എ​ൽ​പി സ്കൂ​ളി​ലെ താ​ത്കാ​ലി​ക അ​ധ്യാ​പി​ക​യാ​യ അ​ഞ്ജു​വി​നു ത​ന്‍റെ വി​വാ​ഹ​ക്ഷ​ണ​ക്ക​ത്തി​ൽ എ​ന്തെ​ങ്കി​ലും വ്യ​ത്യ​സ്ത​ത വേ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു.

പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ന​ട​ക്കു​ന്ന വി​വാ​ഹ​മാ​യ​തി​നാ​ൽ കൊ​വി​ഡ് വി​രു​ദ്ധ സ​ന്ദേ​ശം ത​ന്നെ​യാ​ക​ട്ടെ​യെ​ന്നാ​യി​രു​ന്നു അ​ഞ്ജു​വി​ന്‍റെ താ​ത്പ​ര്യം.

തൃ​ശൂ​രി​ൽ സ്വ​കാ​ര്യ സ്ഥ​പ​ന​ത്തി​ൽ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റാ​യ വ​ര​ൻ പ്ര​ശാ​ന്തും അ​ഞ്ജു​വി​ന്‍റെ മാ​താ​പി​താ​ക്ക​ളും പ്രോ​ത്സാ​ഹ​ന​വു​മാ​യി ഒ​പ്പം നി​ന്ന​തോ​ടെ ബ​ന്ധു​കൂ​ടി​യാ​യ സ​ബി​ൻ മാ​സ്കി​ന്‍റെ ആ​കൃ​തി​യി​ൽ ക്ഷ​ണ​ക്ക​ത്ത് ത​യ്യാ​റാ​ക്കു​ക​യാ​യി​രു​ന്നു.

ബ്രേ​ക്ക് ദ ​ചെ​യി​ൻ സ​ന്ദേ​ശ​വു​മാ​യി ഇ​റ​ങ്ങി​യ ക​ല്യാ​ണ​ക്കു​റി​യെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ കൊ​ണ്ട് മൂ​ടു​ക​യാ​ണ് ഇ​പ്പോ​ൾ ഇ​വ​രു​ടെ ബ​ന്ധു​മി​ത്രാ​ദി​ക​ൾ.

Related posts

Leave a Comment