തിരുവനന്തപുരം: എൽഡിഎഫ് മന്ത്രിസഭയിലെ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് രാജിവച്ചു. തിങ്കളാഴ്ച രാവിലെ ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. മാത്യു ടി. തോമസിനെ മാറ്റി കെ. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാന്‍ ജനതാദള്‍ ദേശീയ നേതൃത്വം തീരുമാനിച്ച സാഹചര്യത്തിലാണ് രാജി തീരുമാനം.
കെ. കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഉണ്ടാകുമെന്നാണ് സൂചന. ചൊവ്വാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ വെള്ളിയാഴ്ച ജലവിഭവ വകുപ്പിനോടുള്ള ചോദ്യങ്ങൾ സഭയിൽ വരുന്നുണ്ട്. അപ്പോഴേക്കും പുതിയ മന്ത്രി സ്ഥാനമേൽക്കുമെന്നാണ് വിവരം.
വെള്ളിയാഴ്ച ബംഗളൂരുവിൽ ദേശീയ അധ്യക്ഷൻ ദേവഗൗഡയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല ചര്‍ച്ചയിലാണ് മാത്യു ടി. തോമസിനെ മാറ്റാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയുടെ കത്ത് മുഖ്യമന്ത്രിയെ ഏല്പിക്കുകയും ചെയ്തിരുന്നു.