സു​പ്രീം​കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കാ​ത്ത​വ​രെ ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​രാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ല ജ​സ്റ്റീ​സ് കെ​മാ​ൽ പാ​ഷ

കൊ​ച്ചി: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ സു​പ്രീം​കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കാ​ത്ത​വ​രെ ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​രാ​യി ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ജ​സ്റ്റീ​സ് ബി. ​കെ​മാ​ൽ പാ​ഷ. “മാ​നു​ഷ​രൊ​ന്ന്’ ക​ൾ​ച്ച​റ​ൾ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​റ​ണാ​കു​ളം ടൗ​ണ്‍ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സു​പ്രീം​കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കാ​ത്ത​വ​ർ ഭ​ര​ണ​ഘ​ട​ന​യെ ത​ള്ളി​പ്പ​റ​യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ സ്വ​കാ​ര്യ അ​ഹ​ങ്കാ​ര​വും മ​തേ​ത​ര​ത്വ​ത്തി​ന്‍റെ മു​ഖ​വു​മാ​യി​രു​ന്ന ശ​ബ​രി​മ​ല ഇ​ന്ന് ക​ലു​ഷി​ത​മാ​ണ്. ഇ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ ല​ക്ഷ്യം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​കു​ന്നി​ല്ല.

മ​തം എ​ന്ന​ത് ആ​ചാ​ര​ങ്ങ​ള​ല്ല. ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് മ​ത​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​ത്. എ​ന്നാ​ൽ ചി​ല പ്ര​ത്യേ​ക രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​തി​നു​ള്ള ഏ​ണി​പ്പ​ടി​യാ​യി മ​ത​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെന്നും അദ്ദേഹം പറഞ്ഞു.

Related posts