വോട്ടെണ്ണിത്തുടങ്ങും മുൻപേ; മാലൂരിൽ  സിപിഎം ഓഫീസ് പെട്രോൾ ഒഴിച്ചു കത്തിച്ചു;  സംഭവത്തിന് പിന്നിൽ ബിജെപിയെന്ന് സിപിഎം

മ​ട്ട​ന്നൂ​ർ: മാ​ലൂ​ർ തോ​ല​ന്പ്ര​യി​ൽ സി​പി​എം ഓ​ഫീ​സ് ക​ത്തി​ച്ചു. തോ​ല​മ്പ്ര ശാ​സ്ത്രി​ന​ഗ​റി​ലെ സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നാ​ണ് തീ​വ​ച്ച​ത്. ഇ​ന്നു പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ഓ​ഫീ​സി​ലെ ഫ​ർ​ണി​ച്ച​റു​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും വാ​തി​ലും ജ​ന​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു.

ഓ​ഫീ​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 50 ഫൈ​ബ​ർ ക​സേ​ല​ക​ൾ ക​ത്തി ന​ശി​ച്ചു. ഓ​ഫീ​സി​ന​ക​ത്തേ​ക്ക് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​വ​ച്ച​താ​ണെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷം മു​മ്പ് ഈ ​ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് സി​പി​എം നേ​തൃ​ത്വം ആ​രോ​പി​ച്ചു. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കെ.​രാ​ജേ​ഷി​ന്‍റെ പ​രാ​തി പ്ര​കാ​രം മാ​ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts