ന്‍റെ കണ്ണാ…വ​ര്‍​ഗീ​യ​മാ​യ പ​രി​പാ​ടി​ക​ളി​ല്‍ പോ​കു​ന്ന​തി​നു​മാ​ത്ര​മാ​ണ് പാ​ര്‍​ട്ടി വി​ല​ക്ക്; ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തതിന്‍റെ കാരണം വിശദീകരിച്ച് മേയർ ബീനാ ഫിലിപ്പ്


സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: സം​ഘ​പ​രി​വാ​ര്‍ സം​ഘ​ട​ന​യാ​യ ബാ​ല​ഗോ​കു​ലം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത കോ​ഴി​ക്കോ​ട് മേ​യ​ര്‍ ഡോ. ​ബീ​നാ​ഫി​ലി​പ്പ് വി​വാ​ദ​ത്തി​ല്‍.

ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച മാ​തൃ​സ​മ്മേ​ള​ന​ത്തി​ലാ​ണ് മേ​യ​ര്‍ സം​ബ​ന്ധി​ച്ച​ത്. അ​മ്മ​മാ​ര്‍ പ​ങ്കെ​ടു​പ്പി​ച്ച പ​രി​പാ​ടി എ​ന്ന നി​ല​യ്ക്കാ​ണ് താ​ന്‍ പ​ങ്കെ​ടു​ത്ത​തെ​ന്നും ത​ന്‍റെ പ്ര​സം​ഗം ദു​ര്‍​വ്യാ​ഖ്യാ​നം ചെ​യ്ത​താ​ണെ​ന്നും മേ​യ​ര്‍ പി​ന്നീ​ട് പ്ര​തി​ക​രി​ച്ചു.

കുട്ടികളെ നന്നായി നോക്കുന്നത്…
കോ​ഴി​ക്കോ​ട് ചി​ന്‍​മ​യ വി​ദ്യാ​ല​യ​ത്തി​ലാ​ണ് മാ​തൃ​സ​മ്മേ​ള​നം ഒ​രു​ക്കി​യി​രു​ന്ന​ത്. ശ്രീ​കൃ​ഷ്ണ പ്ര​തി​മ​യി​ല്‍ തു​ള​സി​മാ​ല ചാ​ര്‍​ത്തി​യാ​ണ് മേ​യ​ര്‍ വേ​ദി​യി​ലെ​ത്തി​യ​ത്.

കേ​ര​ള​ത്തി​ലെ ശി​ശു പ​രി​പാ​ല​ന​ത്തെ കു​റ്റ​പ്പെ​ടു​ത്തി​യ മേ​യ​ര്‍ ഉ​ത്ത​രേ​ന്ത്യ​യി​ലാ​ണ് കു​ട്ടി​ക​ളെ ന​ന്നാ​യി നോ​ക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞി​രു​ന്നു.

ശ്രീ​കൃ​ഷ്ണ രൂ​പം മ​ന​സി​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും പു​രാ​ണ ക​ഥാ​പാ​ത്ര​ങ്ങ​ളെ മ​ന​സി​ലേ​ക്ക് ഉ​ള്‍​ക്കൊ​ള്ള​ണ​മെ​ന്നും മേ​യ​ര്‍ പ്രസംഗത്തിൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഉ​ണ്ണി​ക്ക​ണ്ണ​നേ​ടു ഭ​ക്തി​യു​ണ്ടാ​യാ​ല്‍ ഒ​രി​ക്ക​ലും കു​ട്ടി​ക​ളോ​ടു ന​മ്മ​ള്‍ ദേ​ഷ്യ​പ്പെ​ടി​ല്ലെ​ന്നും അ​വ​ര്‍ പ്ര​സം​ഗി​ച്ചി​രു​ന്നു.

വർഗീയമായി ഒന്നുമില്ല- മേയർ
സി​പി​എം പ്ര​തി​നി​ധി​യാ​യ മേ​യ​ര്‍ ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ പ​രി​പാ​ടി​ക്ക് എ​ത്തി​യ​ത് വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് മേ​യ​ര്‍ ഇ​ന്ന് വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ത്തി​യ​ത്.

മു​മ്പും ഇ​ത്ത​രം വേ​ദി​ക​ളി​ല്‍ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ഇ​തി​ല്‍ വ​ര്‍​ഗീ​യ​മാ​യി ഒ​ന്നും ക​ണ്ടി​ട്ടി​ല്ലെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു. കു​ട്ടി​ക​ളുടെ പ​രി​പാ​ടി എ​ന്ന നി​ല​യ്ക്കാ​ണ് പോ​യ​ത്.

വ​ര്‍​ഗീ​യ​മാ​യ പ​രി​പാ​ടി​ക​ളി​ല്‍ പോ​കു​ന്ന​തി​നു​മാ​ത്ര​മാ​ണ് പാ​ര്‍​ട്ടി വി​ല​ക്കു​ള്ള​ത്. ഇ​ത് വ​ര്‍​ഗീ​യ പ​രി​പാ​ടി​യാ​യി തോ​ന്നി​യി​ട്ടി​ല്ല. അ​തി​നാ​ല്‍ പാ​ര്‍​ട്ടി​യു​ടെ അ​നു​മ​തി​യും വാ​ങ്ങി​യി​ട്ടി​ല്ല.

എ​ല്ലാ കു​ട്ടി​ക​ളെ​യും ഒ​രു​പോ​ലെ കാ​ണു​ക എ​ന്ന​താ​ണ് ത​ന്‍റെ പ്ര​സം​ഗ​ത്തി​ല്‍ ഉ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​ത്. കേ​ര​ള​ത്തി​ലെ ശി​ശു​പ​രി​പാ​ല​നെ​ത്ത താ​ന്‍ വി​മ​ര്‍​ശി​ച്ചി​ട്ടി​ല്ല.

ന​ല്ല പേര​ന്‍റിം​ഗ് എ​ന്നു മാ​ത്ര​മാ​ണ് ഉ​ദ്ദേ​ശി​ച്ച​ത്. രാ​മ​നും കൃ​ഷ്ണ​നും മ​ത​ത്തി​ന്‍റെ പ്ര​തീ​ക​ങ്ങ​ള​ല്ല. അ​തൊ​രു സം​സ്‌​ക​ര​ത്തി​ന്‍റേതാ​ണെ​ന്ന് േഡാ.​ബീ​നാ ഫി​ലി​പ്പ് പ​റ​ഞ്ഞു.

Related posts

Leave a Comment