ക​വി​ത പി​റ​ന്ന തൂ​ലി​ക​യി​ൽ നി​ന്ന് ഇ​നി തി​ര​ക്ക​ഥ! റ​ഫീ​ക്ക് അ​ഹ​മ്മ​ദ് തി​ര​ക്ക​ഥാ​കൃ​ത്താ​കു​ന്നു; തി​ര​ക്ക​ഥ​യെ​ഴു​ത്ത് ക​ണ്ണ​ന്‍റെ മു​ന്നി​ൽ നി​ന്ന് തു​ട​ങ്ങി

സ്വ​ന്തം ലേ​ഖ​ക​ൻ

ഗു​രു​വാ​യൂ​ർ: മ​ല​യാ​ള ക​വി​ത​യ്ക്കും സി​നി​മ​യ്ക്കും മി​ക​ച്ച ക​വി​ത​ക​ളും ഗാ​ന​ങ്ങ​ളും സ​മ്മാ​നി​ച്ച ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ റ​ഫീ​ക് അ​ഹ​മ്മ​ദ് തി​ര​ക്ക​ഥാ​കൃ​ത്താ​കു​ന്നു. ക​വി​ത പി​റ​ന്ന തൂ​ലി​ക​യി​ൽ ഇ​നി തി​ര​ക്ക​ഥ വി​രി​യും.

റ​ഫീ​ക്ക് അ​ഹ​മ്മ​ദി​ന്‍റെ ആ​ദ്യ തി​ര​ക്ക​ഥാ ര​ച​ന ഗു​രു​വാ​യൂ​ർ അ​ന്പ​ല​ന​ട​യി​ൽ ക​ണ്ണ​ന്‍റെ തി​രു​ന​ട​യി​ൽ നി​ന്ന് തു​ട​ങ്ങി. വി​ജീ​ഷ് മ​ണി സം​വി​ധാ​നം ചെ​യ്യു​ന്ന ഹി​ന്ദി സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യാ​ണ് റ​ഫീ​ക്ക് അ​ഹ​മ്മ​ദ് നി​ർ​വ്വ​ഹി​ക്കു​ന്ന​ത്.

ബോ​ളി​വു​ഡി​ലെ പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ അ​ബ്ബാ​സ് മ​സ്താ​ന്‍റെ മ​ക​ൻ നാ​യ​ക​നാ​യെ​ത്തു​ന്ന സി​നി​മ​യു​ടെ പ്ര​മേ​യം പ്ര​ണ​യ​മാ​ണ്.

രാ​വി​ലെ ക്ഷേ​ത്ര​ന​ട​യി​ൽവ​ച്ച് സം​വി​ധാ​യ​ക​ൻ വി​ജ​ഷ് മ​ണി എ​ഴു​ത്ത് സാ​മ​ഗ്രി​ക​ൾ റ​ഫീ​ക്ക് അ​ഹ​മ്മ​ദി​ന് ന​ൽ​കി ച​ട​ങ്ങ് നി​ർ​വ്വ​ഹി​ച്ചു. ബാ​ബു​രാ​ജ് ഗു​രു​വാ​യൂ​ർ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര​വും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച ച​ല​ചി​ത്ര​ഗാ​ന​ര​ച​യി​താ​വി​നു​ള്ള പു​ര​സ്കാ​ര​വും റ​ഫീ​ക്ക് അ​ഹ​മ്മ​ദി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

കു​ന്നം​കു​ളം അ​ക്കി​ക്കാ​വ് സ്വ​ദേ​ശി​യാ​യ റ​ഫീ​ക്ക് അ​ഹ​മ്മ​ദ് ഗ​ർ​ഷോം എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ളെ​ഴു​തി​യാ​ണ് ഗാ​ന​ര​ച​ന തു​ട​ങ്ങി​യ​ത്.

പ്ര​ണ​യ​വും വി​ര​ഹ​വു​മെ​ല്ലാം നി​റ​ഞ്ഞ ഗാ​ന​ങ്ങ​ളും ക​വി​ത​ക​ളും കൊ​ണ്ട് മ​ല​യാ​ള​ഭാ​ഷ​യെ സ​ന്പ​ന്ന​മാ​ക്കി​യ റ​ഫീ​ക്ക് അ​ഹ​മ്മ​ദി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ ഒ​രു​ങ്ങു​ന്ന സി​നി​മ​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് സി​നി​മാ​പ്രേ​മി​ക​ൾ.

Related posts

Leave a Comment