ചങ്ങരംകുളത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സും വാ​നും കൂ​ട്ടി​യി​ടി​ച്ച് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മരിച്ചു; കൂടെയുണ്ടായിരുന്ന യുവാവിന് ഗുരുതരപരിക്ക്

ച​ങ്ങ​രം​കു​ളം: കു​റ്റി​പ്പു​റം -ചൂ​ണ്ട​ൽ സം​സ്ഥാ​ന​പാ​ത​യി​ൽ ച​ങ്ങ​രം​കു​ളം മാ​ന്ത​ട​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സും വാ​നും കൂ​ട്ടി​യി​ടി​ച്ചു ഒ​രാ​ൾ മ​രി​ച്ചു. കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി സ​ത്താ​ർ (38) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ സ​ഞ്ച​രി​ച്ച പ​ത്ത​നം​തി​ട്ട ആ​ങ്ങ​മൂ​ഴി സ്വ​ദേ​ശി ഷി​യാ​സി (16)നെ ​ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ എ​ട​പ്പാ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

കോ​ഴി​ക്കോ​ട്ടു നി​ന്ന് അ​ടൂ​രി​ലേ​ക്കു പോ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റും സ്കൂ​ൾ പു​സ്ത​ക​ങ്ങ​ളു​മാ​യി കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു പോ​യി​രു​ന്ന വാ​നും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. വാ​നി​ലെ ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു. അ​പ​ക​ട​ത്തി​ൽ വാ​ൻ നി​ശേ​ഷം ത​ക​ർ​ന്നു.

സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ സ​ത്താ​ർ മ​രി​ച്ചു. സ​ത്താ​റി​ന്‍റെ മൃ​ത​ദേ​ഹം ച​ങ്ങ​രം​കു​ളം സ​ണ്‍​റൈ​സ് ഹോ​സ്പി​റ്റ​ൽ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ച​ങ്ങ​രം​കു​ളം പോ​ലീ​സ്, പൊ​ന്നാ​നി ഫ​യ​ർ ഫോ​ഴ്സ്, ട്രോ​മാ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Related posts