ആ​യു​ർ, അ​ഞ്ച​ൽ മേ​ഖ​ല​ക​ളി​ൽ കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക​മാ​യ നാ​ശ ന​ഷ്ടം; മിന്നലേറ്റ് രണ്ടു പശുക്കൾ ചത്തു


കൊ​ല്ലം :ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യാ​യ ആ​യൂ​ർ, അ​ഞ്ച​ൽ ഭാ​ഗ​ങ്ങ​ളി​ൽ കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ടം. മൂ​ന്ന് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 20 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. നി​ര​വ​ധി വൈ​ദ്യു​ത​പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞു വീ​ണ നി​ല​യി​ലാ​ണ്.​

മി​ന്ന​ലേ​റ്റ് വീ​ട്ടു​മു​റ്റ​ത്ത് കെ​ട്ടി​യി​രു​ന്ന ര​ണ്ട് പ​ശു​ക്ക​ൾ ചത്തു. മ​ര​ക്കൊ​മ്പ് ത​ല​യി​ൽ വീ​ണ് വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്കേ​റ്റു.​ഇ​വ​രെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ഇ​ട്ടി​വ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 500 ഓ​ളം മ​ര​ങ്ങ​ൾ കs​പു​ഴ​കി വീ​ണി​ട്ടു​ണ്ട്.

മ​ര​ങ്ങ​ൾ വീ​ണാ​ണ് വീ​ടു​ക​ൾ ത​ക​ർ​ന്ന​ത്. വൈ​ദ്യു​ത ‘ ബ​ന്ധം പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ശ​ക്ത​മാ​യ കാ​റ്റി​ൽ കൃ​ഷി നാ​ശ​വും വ്യാ​പ​ക​മാ​ണ്. മ​ര​ങ്ങ​ൾ വീ​ണ് റോ​ഡ് ഗ​താ​ഗ​ത​വും പ​ല സ്ഥ​ല​ങ്ങ​ളി​ലും ത​ട​സ​പ്പെ​ട്ടു.

Related posts

Leave a Comment