മണിപ്പുരിൽ നടക്കുന്നത് മാനവികതയുടെ നഗ്നമായ ലംഘനം; എ​ന്തൊ​രു ഗ​തി​കെ​ട്ട സം​സ്കാ​ര​മാ​ണി​തെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: അ​ന​ഭി​മ​ത​രാ​യ​വ​രെ അ​പ​ര​രാ​യി ചി​ത്രീ​ക​രി​ച്ചും എ​തി​ർ​വാ​ദ​ങ്ങ​ളു​യ​ർ​ത്തു​ന്ന​വ​രെ ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യും ത​ങ്ങ​ളു​ടെ അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കു​ന്ന ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പി​ൻ​ബ​ല​മാ​ണ് മ​ണി​പ്പുരി​ലെ സം​ഭ​വ വി​കാ​സ​ങ്ങ​ൾ​ക്ക് പി​ന്നി​ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ അ​ക​റ്റാ​ൻ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​ന​ങ്ങാ​പ്പാ​റ ന​യം സ്വീ​ക​രി​ക്കു​ന്ന​താ​ണ് പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു ത​ട​സമാ​കു​ന്ന​ത്.

ജ​നി​ച്ചു വ​ള​ർ​ന്ന നാ​ട്ടി​ൽ ജീ​വി​ക്കാ​ൻ അ​വ​കാ​ശ​മു​ള്ള സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള​വ​ർ ജീ​വ​നു വേ​ണ്ടി കേ​ഴു​ന്ന വേ​ദ​നാ​ജ​ന​ക​മാ​യ കാ​ഴ്ച​ക​ൾ പു​റ​ത്തു വ​രു​ന്നു.

ര​ണ്ടു സ്ത്രീ​ക​ളെ​ ന​ഗ്ന​രാ​ക്കി ന​ട​ത്തി​യ അ​തി​ക്രൂ​ര​മാ​യ ന​ട​പ​ടി​ക​ളു​ടെ വാ​ർ​ത്ത​ക​ൾ ഇ​പ്പോ​ൾ പു​റ​ത്തു വ​രു​ന്ന​ത് ആ​ശ്ച​ര്യ​ജ​ന​ക​മാ​ണെന്നും എ​ന്തൊ​രു ഗ​തി​കെ​ട്ട സം​സ്കാ​ര​മാ​ണി​തെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അ​ണി​ക​ളു​ടെ വി​കാ​ര​ത്തി​ന​നു​സ​രി​ച്ച​ല്ല നേ​തൃ​തം നി​ൽ​ക്കേ​ണ്ട​ത്. അ​ണി​ക​ൾ​ക്ക് വി​വേ​കം പ​റ​ഞ്ഞു കൊ​ടു​ക്ക​ലാ​ണ് നേ​തൃ​ത്വം ചെ​യ്യേ​ണ്ട​ത്.

മ​ണി​പ്പുർ വി​ഷ​യ​ത്തി​ൽ ന​മ്മു​ടെ ഭ​ര​ണ​കൂ​ട​ത്തി​നു ഇ​ല്ലാ​തെ പോ​യ​തും ഇ​താ​ണ്. അ​ശാ​ന്തി​യു​ടെ നാ​ളു​ക​ൾ​ക്ക് അ​വ​സാ​നം കു​റി​ക്കാ​ൻ രാ​ജ്യം ഉ​ണ​രേ​ണ്ട സ​മ​യ​മാ​ണി​ത്.

മ​നു​ഷ്യ ജീ​വ​നെ​ക്കാ​ൾ വ​ലു​ത് ഇ​ടു​ങ്ങി​യ ആ​ശ​യ​ങ്ങ​ൾ​ക്ക് ഇ​ടം ന​ൽ​ക​ലാ​ണെന്ന സ​ങ്കു​ചി​ത ചി​ന്താ​ഗ​തി​ക്കെ​തി​രേ നാം ​കൈ​കോ​ർ​ത്തു​പി​ടി​ക്ക​ണം.

രാ​ജ്യ​ത്തെ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ​ക്കൊ​പ്പം ബു​ദ്ധി​ജീ​വി​ക​ളു​ടെ​യും എ​ഴു​ത്തു​കാ​രു​ടെ​യും കൂ​ട്ടാ​യ്മ​ക​ൾ ഈ ​മ​നു​ഷ്യ​ത്വ വി​രു​ദ്ധ​വും ഹീ​ന​വു​മാ​യ കൊ​ടും​ക്രൂ​ര​ത​ക്കെ​തി​രേ ഒ​രു​മി​ച്ചു പോ​രാ​ട​ണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related posts

Leave a Comment