പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സ്; സ​ർ​ക്കാ​രി​ന് വേ​ണ്ടി വാ​ദി​ച്ച അ​ഭി​ഭാ​ഷ​ക​ർ​ക്ക് പ​ണം അ​നു​വ​ദി​ച്ച് കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ സ​ർ​ക്കാ​രി​ന് വേ​ണ്ടി വാ​ദി​ച്ച അ​ഭി​ഭാ​ഷ​ക​ർ​ക്ക് പ​ണം അ​നു​വ​ദി​ച്ച് കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്.

കാ​സ​ർ​കോ​ട്ടെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷ്, ശ​ര​ത് ലാ​ൽ എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ വാ​ദി​ക്കാ​നാ​ണ് സു​പ്രീം​കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​രെ സ​ർ​ക്കാ​ർ രം​ഗ​ത്തി​റ​ക്കി​യ​ത്.

അ​ഭി​ഭാ​ഷ​ക​രാ​യ മ​നീ​ന്ദ​ർ സിം​ഗ്, പ്ര​ഭാ ബ​ജാ​ജ് എ​ന്നി​വ​ർ​ക്ക് ന​ൽ​കാ​നാ​ണ് പ​ണം അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ബി​സി​ന​സ് ക്ലാ​സി​ലെ യാ​ത്ര, ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലി​ലെ താ​മ​സം എ​ന്നി​വ ഉ​ൾ​പ്പെ​ടെ വ​ക്കീ​ൽ ഫീ​സ് അ​ട​ക്കം ന​ൽ​കാ​നാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ എ​ത്ര തു​ക​യാ​ണെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​ട്ടി​ല്ല. എ​ജി​യു​ടെ ശു​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ഭ്യ​ന്ത​ര​വ​കു​പ്പാ​ണ് തു​ക അ​നു​വ​ദി​ച്ച് കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

ല​ക്ഷ​ങ്ങ​ൾ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന അ​ഭി​ഭാ​ഷ​ക​രെ​യാ​ണ് സ​ർ​ക്കാ​ർ ഈ ​കേ​സി​ന് വേ​ണ്ടി വാ​ദി​ക്കാ​ൻ ചുമതലപ്പെടുത്തിയ​ത്.

Related posts

Leave a Comment