ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ച​ക്ര​വാ​ത​ച്ചു​ഴി രൂ​പ​പ്പെ​ടുന്നു; ഈ മാസം എട്ട് വ​രെ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത


തി​രു​വ​ന​ന്ത​പു​രം: ഏ​പ്രി​ല്‍ എ​ട്ട് വ​രെ സം​സ്ഥാ​ന​ത്ത് ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത. തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലു​മാ​ണ് കൂ​ടു​ത​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത.

ഉ​ച്ച​യോ​ടെ ശ​ക്ത​മാ​യ കാ​റ്റോ​ടും ഇ​ടി​മി​ന്ന​ലോ​ടും കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ നി​ന്നു​ള്ള ഈ​ര്‍​പ്പം ഏ​റി​യ കാ​റ്റും ആ​ന്‍​ഡ​മാ​ന്‍ ക​ട​ലി​ല്‍ രൂ​പ​പ്പെ​ടു​ന്ന ന്യൂ​ന​മ​ര്‍​ദ്ദ​വു​മാ​ണ് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് കാ​ര​ണം.

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ഇ​ന്ന് ച​ക്ര​വാ​ത​ച്ചു​ഴി രൂ​പ​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. തു​ട​ര്‍​ന്നു​ള്ള 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഇ​ത് ന്യൂ​ന​മ​ര്‍​ദ്ദ​മാ​യി മാ​റും.

തു​ട​ർ​ന്ന് തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ട്. മോ​ശം കാ​ലാ​വ​സ്ഥ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

Related posts

Leave a Comment