സംസ്ഥാനത്ത്  ശനിയാഴ്ചവരെ  വ്യാപക മഴ; 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യത; 24 മണിക്കൂറിനുള്ളിൽ  11 സെന്‍റീമീറ്റർ മഴ പെയ്തേക്കും

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ശനിയാഴ്ചവരെ സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യും. വടക്ക് മധ്യകേരളത്തിൽ കൂടുതൽ മഴ ലഭിക്കും.

ഇന്നു കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് ഭാഗത്തും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ ഈ ഭാഗങ്ങളിൽ കടലിൽ പോകരുത്.ശനിയാഴ്ചവരെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും അലർട്ട് പ്രഖ്യാപിച്ച ജില്ലകൾക്കു പുറമേ നാളെ കാസർഗോഡ് ജില്ലയിലും വെള്ളിയാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ശനിയാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലും യെല്ലോഅലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളിൽ ആറുമുതൽ 11 വരെ സെന്‍റീമീറ്റർ മഴയാണു പ്രവചിച്ചിട്ടുള്ളത്.

Related posts

Leave a Comment