മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​യും കു​​​ടും​​​ബ​​​ത്തെ​​​യും ത​​​ന്നെ​​​യും..! സ്വ​പ്‌​ന​യ്ക്കെതിരേ ചുമത്തിയത് ജാ​മ്യം ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളെന്നു സർക്കാർ

കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ലെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ളു​​​ടെ പേ​​​രി​​​ല്‍ ത​​​നി​​​ക്കെ​​​തി​​​രെ ഗൂ​​​ഢാ​​​ലോ​​​ച​​​ന ചു​​മ​​ത്തി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സ് റ​​​ദ്ദാ​​​ക്കാ​​​ന്‍ സ്വ​​​പ്ന സു​​​രേ​​​ഷ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ കേ​​​സി​​​ലെ പ​​​രാ​​​തി​​​യു​​​ടെ പ​​​ക​​​ര്‍​പ്പും പ്ര​​​ഥ​​​മ​​​വി​​​വ​​​ര മൊ​​​ഴി​​​യും ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

ഹ​​​ര്‍​ജി​​​യി​​​ല്‍ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യ ഹൈ​​​ക്കോ​​​ട​​​തി ഹ​​​ര്‍​ജി 21നു ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി. ജ​​​സ്റ്റീ​​​സ് എ.​​​എ. സി​​​യാ​​​ദ് റ​​​ഹ്മാ​​​നാ​​​ണ് ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ സ​​​ര്‍​ക്കാ​​​രി​​​നെ​​​തി​​​രെ കു​​​റ്റ​​​ക​​​ര​​​മാ​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്നും മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ല​​​ഹ​​​ള​​​യു​​​ണ്ടാ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ല്‍ പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യെ​​​ന്നു​​​മാ​​​രോ​​​പി​​​ച്ചാ​​​ണ് കേ​​​സെ​​​ടു​​​ത്ത​​​തെ​​​ന്ന് സ്വ​​​പ്ന​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ അ​​​ഡ്വ. ആ​​​ര്‍. കൃ​​​ഷ്ണ​​​രാ​​​ജ് കോ​​​ട​​​തി​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി.

ജാ​​​മ്യം ല​​​ഭി​​​ക്കാ​​​വു​​​ന്ന കു​​​റ്റ​​​ങ്ങ​​​ള്‍ ചു​​​മ​​​ത്തി​​​യാ​​​ണ് കേ​​​സെ​​​ടു​​​ത്ത​​​തെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​കാ​​​മെ​​​ന്നും സ​​​ര്‍​ക്കാ​​​രി​​​നു വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ജ​​​ന​​​റ​​​ല്‍ ടി.​​​എ. ഷാ​​​ജി വ്യ​​​ക്ത​​​മാ​​​ക്കി.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​യും കു​​​ടും​​​ബ​​​ത്തെ​​​യും ത​​​ന്നെ​​​യും അ​​​പ​​​കീ​​​ര്‍​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന പ​​​രാ​​​മ​​​ര്‍​ശ​​​മാ​​​ണ് സ്വ​​​പ്ന ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും വ്യാ​​​ജ​​​പ്ര​​​ചാ​​​ര​​​ണ​​​മാ​​​ണി​​​തെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി മു​​​ന്‍​മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ല്‍ ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് കേ​​​സ്.

Related posts

Leave a Comment