കാ​ല​വ​ര്‍​ഷ​ മ​ഴ​യി​ല്‍ 30 ശ​ത​മാ​നം കു​റ​വ്; സാധാരണ മഴലഭിച്ചത് കാസർഗോഡ് മാത്രം; 60 ശ​ത​മാ​ന​ത്തി​ലേ​റെ​ കുറവുണ്ടായാൽ വരുന്നത് കൊടും വരൾച്ച

കൊ​ച്ചി: സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ മ​ഴ മു​ന്ന​റി​യി​പ്പ് നി​ല​നി​ല്‍​ക്കു​മ്പോ​ഴും ഇ​ക്കു​റി കാ​ല​വ​ര്‍​ഷം ദു​ര്‍​ബ​ല​മെ​ന്ന് കാ​ലാ​വ​സ്ഥാ വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ​ക്കു​ക​ള്‍.

ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന മ​ഴ​യെ​ക്കാ​ള്‍ 30 ശ​ത​മാ​നം കു​റ​വാ​ണ് ജൂ​ണ്‍ ഒ​ന്ന് മു​ത​ല്‍ ഇ​ന്ന​ലെ വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ മാ​ത്ര​മാ​ണ് സാ​ധാ​ര​ണ​നി​ല​യി​ല്‍ മ​ഴ ല​ഭി​ച്ച​ത്.

അ​തേ​സ​മ​യം ല​ക്ഷ​ദ്വീ​പി​ല്‍ 25 ശ​ത​മാ​ന​ത്തോ​ളം അ​ധി​ക മ​ഴ ല​ഭി​ച്ചു.കേ​ര​ള​ത്തി​ല്‍ കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ച്ച​ത് കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലാ​ണ് (1084.2 മി​ല്ലി മീ​റ്റ​ര്‍). ഏ​റ്റ​വും കു​റ​വ് മ​ഴ തി​രു​വ​ന​ന്ത​പു​ര​ത്തും (260.4 മി​ല്ലി മീ​റ്റ​ര്‍). ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന മ​ഴ​യു​ടെ അ​ള​വ് പ്ര​കാ​രം ഏ​റ്റ​വും കു​റ​വ് മ​ഴ ല​ഭി​ച്ച​ത് ഇ​ടു​ക്കി ജി​ല്ല​യി​ല്‍.

കൊ​ല്ലം 32, പ​ത്ത​നം​തി​ട്ട 39, ആ​ല​പ്പു​ഴ 28, കോ​ട്ട​യം 23, ഇ​ടു​ക്കി 45, എ​റ​ണാ​കു​ളം 30, തൃ​ശൂ​ര്‍ 21, പാ​ല​ക്കാ​ട് 40, മ​ല​പ്പു​റം 29, കോ​ഴി​ക്കോ​ട് 32, വ​യ​നാ​ട് 33, ക​ണ്ണൂ​ര്‍ 24 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് ജി​ല്ല​ക​ളി​ല്‍ മ​ഴ​യി​ലു​ണ്ടാ​യ കു​റ​വ്.

20 ശ​ത​മാ​നം മു​ത​ല്‍ 59 ശ​ത​മാ​നം വ​രെ മ​ഴ കു​റ​യു​ന്ന​തി​നെ സാ​ധാ​ര​ണ​നി​ല​യി​ല്‍ കാ​ണാ​മെ​ങ്കി​ലും 60 ശ​ത​മാ​ന​ത്തി​ലേ​റെ​യു​ള്ള കു​റ​വ് വ​ര​ള്‍​ച്ച​യു​ടെ സൂ​ച​ക​മാ​ണ്.

Related posts

Leave a Comment