ഒരു ദിവസം കൂടി കനത്ത മഴ തുടരും;  നദീതീരങ്ങളിൽ വസിക്കുന്നവർക്കും മത്സ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പ് നൽകി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പെ​രു​മ​ഴ തു​ട​രു​ന്നു. 24 മ​ണി​ക്കൂ​ർ കൂ​ടി ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ മ​ഴ തു​ട​രു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഒ​ഴി​കെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ന്ന് ജി​ല്ലാ ക​ല​ക്ട​ർ ഡോ. ​കെ. വാ​സു​കി അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

ന​ദീ​തീ​ര​ങ്ങ​ളി​ലു​ള്ള​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ജി​ല്ലാ ക​ല​ക്ട​ർ അ​റി​യി​ച്ചു. ക​ണ്ണൂ​രി​ലെ ചി​ല മേ​ഖ​ല​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കൊ​ട്ടി​യൂ​ര്‍, കേ​ള​കം, ക​ണി​ച്ചാ​ര്‍, തി​ല്ല​ങ്കേ​രി, മു​ഴ​ക്കു​ന്ന്, കോ​ള​യാ​ട്, ചി​റ്റാ​രി​പ്പ​റ​ന്പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്‌​കൂ​ളു​ക​ള്‍​ക്കാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ൽ മ​ഴ തു​ട​രു​ക​യാ​ണ്. മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി​നാ​ശ​മു​ണ്ടാ​യി​ട്ടു​ണ്ട്. ന​ദീ​തീ​ര​ങ്ങ​ളി​ൽ വ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Related posts