വേനൽ മഴ: വാ​ഴക്ക​ർ​ഷ​ക​ർ​ക്ക് “ക​ണ്ണീ​ർ മ​ഴ’; 10 ലക്ഷം രൂപയുടെ നാശം സംഭവിച്ചതായി കർഷകർ

മു​ക്കം : ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും, വ്യ​പ​ക കൃ​ഷി​നാ​ശം.​വേ​ന​ൽ മ​ഴ​യോ​ടൊ​പ്പം ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലാ​ണ് പു​ൽ​പ​റ​മ്പ് ഭാ​ഗ​ത്ത് ആ​യി​ര​ക​ണ​ക്കി​ന് വാ​ഴ​ക​ൾ ഒ​ടി​ഞ്ഞ് വീ​ണ​ത്. കു​ല​ച്ച് പാ​ക​മാ​വാ​റാ​യ വാ​ഴ​ക​ളാ​ണ് മി​ക്ക ഇ​ട​ങ്ങ​ളി​ലും ന​ശി​ച്ച് പോ​യ​ത് .റം​സാ​ൻ വി​പ​ണി ല​ക്ഷ്യം വെ​ച്ച് കൃ​ഷി ചെ​യ്ത വാ​ഴ​ക​ൾ ന​ശി​ച്ച​ത് ക​ർ​ഷ​ക​രെ​ദു​രി​ത​ത്തി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

ഈ ​പ്ര​ദേ​ശ​ത്ത് മാ​ത്രം 10 ല​ക്ഷം രൂ​പ​യു​ടെ കൃ​ഷി നാ​ശം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ. 2000 ത്തോ​ളം വാ​ഴ​ക​ളാ​ണ് പ​ല ക​ർ​ഷ​ക​രു​ടേ​തു​മാ​യി ന​ശി​ച്ച​ത് . അ​ബ്ദു​ല്ല പു​ൽ​പ​റ​മ്പി​ൽ,പ​റ​മ്പി​ൽ സ​മ​ദ് , അ​ത്തി​ക്കോ​ട്ടു​മ്മ​ൽ അ​ബു​ബ​ക്ക​ർ ,പാ​മ്പാ​ട്ടു​മ്മ​ൽ അ​ബ്ദു​ല്ല, കു​റു​മ്പ്ര മ​ഹ്മൂ​ദ്, ബ​ഷീ​ർ, മു​ഹ​മ്മ​ദ് മ​ണി മു​ണ്ട​യി​ൽ, റ​ഷീ​ദ് പ​റ​മ്പാ​ടു​മ്മ​ൽ ,പെ​രു​വാ​ട്ടി​ൽ ഷ​ഫീ​ഖ്, ബാ​ബു പൊ​റ്റ​ശ്ശേ​രി ,റ​ഷീ​ദ് ബം​ഗ്ല​വി​ൽ ,കു​ഞ്ഞാ​മു അ​മ്പ​ല​ത്തി​ങ്ങ​ൽ ,കു​ട്ട​ൻ തു​ട​ങ്ങി​യ​വ​രു​ടെ വാ​ഴ​കൃ​ഷി​യാ​ണ് കു​ടു​ത​ലാ​യി ന​ശി​ച്ചി​ട്ടു​ള്ള​ത് .

Related posts