രാജ്യത്ത് വീണ്ടും നിര്‍ഭയ മോഡല്‍ ! എംബിഎ വിദ്യാര്‍ഥിനിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കി മദ്യപ സംഘം ! ചൂഷണത്തിനു ശേഷം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി…

22 വയസുകാരിയായ എംബിഎ വിദ്യാര്‍ഥിനിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കി മദ്യപ സംഘം. ആറു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതിനെത്തുടര്‍ന്ന് 22 വയസുകാരിയുടെ നില അതീവ ഗുരുതരമാണ്.

ചൊവ്വാഴ്ച രാത്രി ചാമുണ്ഡി ഹില്‍സിനു സമീപം ലളിതാദ്രിപുര നോര്‍ത്ത് ലേഔട്ടിലാണ് സംഭവം. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആലനഹള്ളി പൊലീസ് പറഞ്ഞു.

സഹപാഠിയായ യുവാവിനൊപ്പം ബൈക്കിലെത്തിയ മഹാരാഷ്ട്ര സ്വദേശിനിയെ രാത്രി 7 മണിയോടെ മദ്യലഹരിയിലായിരുന്ന സംഘം തടഞ്ഞു നിര്‍ത്തുകയായിരുന്നു.

കൂടെയുണ്ടായിരുന്ന യുവാവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം യുവതിയെ ഒഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞതായി സഹപാഠി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അവശനിലയില്‍ കണ്ടെത്തിയ യുവതിയെ പ്രദേശവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. അക്രമി സംഘത്തിനായുള്ള തിരച്ചില്‍ വ്യാപകമാക്കി.
നിര്‍ഭയ മോഡല്‍ സംഭവവുമായി വളരെയധികം സാദൃശ്യമാണ് ഈ സംഭവത്തിനുള്ളത്.

Related posts

Leave a Comment