അ​ഞ്ച് മി​നി​റ്റോ​ളം..! ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ യു​വാ​വ് സെ​ക്യൂ​രി​റ്റി​ ജീവനക്കാരന്‍റെ മു​ഖ​ത്ത​ടി​ച്ചു

ഗു​രു​ഗ്രാം: ലി​ഫ്റ്റി​ല്‍ കു​ടു​ങ്ങി​യ യു​വാ​വ് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ മു​ഖ​ത്ത​ടി​ച്ചു. ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ലു​ള്ള ഗു​രു​ഗ്രാം സെ​ക്ട​ര്‍ 50-ല്‍ ​ക്ലോ​സ് എ​ന്‍ സൊ​സൈ​റ്റി​യി​ലാ​ണ് സം​ഭ​വം.

പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ലെ ലി​ഫ്റ്റി​ലാ​ണ് വ​രു​ൺ എ​ന്ന യു​വാ​വ് കു​ടു​ങ്ങി​യ​ത്.

തു​ട​ർ​ന്ന് വ​രു​ൺ ഇ​ന്‍റ​ർ​കോ​മി​ലൂ​ടെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ അ​ശോ​കി​ന്‍റെ സ​ഹാ​യം തേ​ടി​യി​രു​ന്നു. ലി​ഫ്റ്റ് ഓ​പ്പ​റേ​റ്റ​ര്‍​ക്കൊ​പ്പം അ​ശോ​ക് ലി​ഫ്റ്റി​ന​ടു​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ല്‍ ലി​ഫ്റ്റ് തു​റ​ക്കാ​ന്‍ അ​ഞ്ച് മി​നി​റ്റോ​ളം സ​മ​യം എ​ടു​ത്തു. പ്ര​കോ​പി​ത​നാ​യ വ​രു​ണ്‍, അ​ശോ​കി​നെ​യും ലി​ഫ്റ്റ് ഓ​പ്പ​റേ​റ്റ​റെ​യും മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ർ​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു.

Related posts

Leave a Comment