മാ​ര​ക മ​യ​ക്കു​മ​രു​ന്നുമായി ഇരുപത്തിമൂന്നുകാരൻ പിടിയിൽ ; ര​ണ്ടു മാ​സ​ത്തി​നി​ടെ യു​വാ​വ് ന​ട​ത്തി​യത്  76 ല​ക്ഷത്തിന്‍റെ ഇ​ട​പാ​ട്

കൊ​ച്ചി: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ലാ​യ കേ​സി​ൽ ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ടെ ഇ​യാ​ൾ ന​ട​ത്തി​യ​ത് 76 ല​ക്ഷം രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ട്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​യം വെ​ള്ളൂ​ർ ല​ളി​ത​സ​ദ​നം വീ​ട്ടി​ൽ അ​ഭി​ലാ​ഷ് (23) നെ​യാ​ണ് പ​ന​ങ്ങാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി​ൻ​സ​ണ്‍ ഡോ​മി​നി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ബം​ഗ​ളൂ​രു​വി​ൽനി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

ജി​ല്ല​യി​ലെ എം​ഡി​എം​എ മൊ​ത്ത​വില്പന​ക്കാ​ര​നാ​ണ് ഇ​യാ​ൾ. ബം​ഗ​ളൂ​രു​വി​ൽനി​ന്ന് എം​ഡി​എം​എ എ​ത്തി​ച്ച് ജി​ല്ല​യി​ൽ മൊ​ത്ത​മാ​യും ചി​ല്ല​റ​യാ​യും ഇ​യാ​ൾ വി​ല്പ​ന ന​ട​ത്തി​വ​രിക​യാ​യി​രു​ന്നു.

ഇ​യാ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​തി​ൽനി​ന്നാ​ണ് ര​ണ്ടു മാ​സ​ത്തി​നി​ട​യി​ൽ 76 ല​ക്ഷം രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ അ​ഞ്ചി​ന് നെ​ട്ടൂ​ർ ധ​ന്യ ജം​ഗ്ഷ​നി​ൽനി​ന്ന് എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ മ​ണി​ക​ണ്ഠ​ൻ, ലൈ​ബി​ൻ എ​ന്നി​വ​ർ​ക്ക് എം​ഡി​എം​എ എ​ത്തി​ച്ചു ന​ൽ​കി​യ​ത് അ​ഭി​ലാ​ഷാ​യി​രു​ന്നു.

ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് അ​ഭി​ലാ​ഷി​ന്‍റെ അ​റ​സ്റ്റി​ലേ​ക്കു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. പ്ര​തി​യെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി തി​ങ്ക​ളാ​ഴ്ച ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് പ​ന​ങ്ങാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി​ൻ​സ​ണ്‍ ഡോ​മി​നി​ക്ക് പ​റ​ഞ്ഞു.

Related posts

Leave a Comment