ബാംഗ്ലൂരിൽ പഠനവും ഒപ്പം ലഹരിക്കടത്തും; എം​ഡി​എംഎ കടത്താൻ പ്രതിഫലമായി വാങ്ങിയിരുന്നത് വൻ തുകകൾ; കേ​സി​ൽ പിടിയിലായവരുടെ അക്കൗണ്ട് പരിശോധിച്ച പോലീസ് ഞെട്ടി

 


പ​ത്ത​നം​തി​ട്ട: പ​ന്ത​ളം എം​ഡി​എം​എ കേ​സി​ൽ പ്ര​തി​ക​ൾ ന​ട​ത്തി​യ​ത് കോ​ടി​ക​ളു​ടെ ഇ​ട​പാ​ടു​ക​ൾ.റ​മീ​സി​നെ പി​ടി​കൂ​ടു​മ്പോ​ൾ ഇ​യാ​ളു​ടെ സ്വി​ഫ്റ്റ് കാ​റി​ൽ​നി​ന്നു മൊ​ബൈ​ൽ ഫോ​ൺ, ബം​ഗ​ളൂ​രു വൃ​ന്ദാ​വ​ൻ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, ബാ​ങ്ക് എ​ടി​എം കാ​ർ​ഡ്, ര​ണ്ട് വെ​യിം​ഗ് മെ​ഷീ​ൻ, ഫി​ൽ​റ്റ​ർ പേ​പ്പ​ർ അ​ട​ങ്ങി​യ പൊ​തി, ല​ഹ​രി​വ​സ്തു​ക്ക​ൾ പൊ​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നു ക​ണ്ടെ​ത്തി​യ ക്ര​ഷ​ർ, ല​ഹ​രി​വ​സ്തു വ​ലി​ക്കു​ന്ന​തി​നു​ള്ള ഷൂ​ട്ട​ർ എ​ന്ന ഉ​പ​ക​ര​ണം തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ത്തു.

ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ വി​ളി​ക​ൾ ജി​ല്ലാ സൈ​ബ​ർ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മ​റ്റു പ്ര​തി​ക​ളു​മാ​യി നി​ര​ന്ത​രം ആ​ശ​യ​വി​നി​മി​യം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി.

പ​ഠ​ന​ത്തി​നി​ട​യി​ൽ​ത്ത​ന്നെ ക​ച്ച​വ​ട​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തി​രു​ന്നു.വി​പ​ണ​നം ന​ട​ത്താ​ൻ വാ​ഹ​ക​രാ​യി പ്ര​വ​ർ​ത്തി​ച്ചെ​ന്നും അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്നു.

മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ട​ത്തി​നു യു​വാ​ക്ക​ൾ വ​ൻ തു​ക പ്ര​തി​ഫ​ല​വും കൈ​പ്പ​റ്റി. ഇ​രു​വ​രു​ടെ​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ച് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു.

കോ​ടി​ക​ൾ ഒ​ഴു​കി
കാ​ഞ്ഞി​ര​പ്പ​ള്ളി വ​ട്ട​ക​പ്പാ​റ തേ​നാ​മാ​ക്ക​ൾ റ​മീ​സ് മ​നോ​ജ്‌ (23), തൃ​ശൂ​ർ ചാ​ല​ക്ക​ൽ തോ​ളൂ​ർ പ​റ​പ്പൂ​ർ മു​ള്ളൂ​ർ കു​ണ്ടു​കാ​ട്ടി​ൽ യു​വ​രാ​ജ് (22) എ​ന്നി​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലെ ഇ​ട​പാ​ടു​ക​ളു​ടെ ക​ണ​ക്കു​ക​ൾ ഞെ​ട്ടി​ക്കു​ന്ന​താ​ണ്.

റ​മീ​സി​ന്‍റെ കാ​ഞ്ഞി​ര​പ്പ​ള്ളി ഫെ​ഡ​റ​ൽ ബാ​ങ്ക് ശാ​ഖ​യി​ലെ അ​ക്കൗ​ണ്ടി​ൽ ആ​റു മാ​സ​ത്തി​നി​ടെ ന​ട​ന്ന​ത് 37,21,674 രൂ​പ​യു​ടെ ഇ​ട​പാ​ടാ​ണ്!

ഇ​തേ കാ​ല​യ​ള​വി​ൽ യു​വ​രാ​ജി​ന്‍റെ തൃ​ശൂ​ർ ചി​റ്റി​ല​പ്പ​ള്ളി ഫെ​ഡ​റ​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ ഇ​ട​പാ​ട് 60,68,772 ല​ക്ഷ​വും തൃ​ശൂ​ർ യൂ​ണി​യ​ൻ ബാ​ങ്കി​ന്‍റെ അ​മ​ല ശാ​ഖ​യി​ലെ അ​ക്കൗ​ണ്ടി​ലേ​ത് 17,52,297 രൂ​പ​യു​ടേ​തു​മാ​ണ്.

ഇ​തോ​ടെ ഇ​രു​വ​ർ​ക്കും ല​ഹ​രി​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​ൽ പ​ങ്കു​ണ്ടെ​ന്നു വ്യ​ക്ത​മാ​യി. ബം​ഗ​ളൂ​രു​വി​ൽ താ​മ​സി​ച്ചു​കൊ​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​റ്റും വി​പ​ണ​നം ന​ട​ത്തി​വ​ന്ന ഇ​രു​വ​രും ല​ഹ​രി​മ​രു​ന്ന് ക​ച്ച​വ​ട സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണെ​ന്നും വെ​ളി​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ​യു​ള്ള നി​ക്ഷേ​പ​മാ​ണ് ഇ​രു​വ​രു​ടെ​യും അ​ക്കൗ​ണ്ടു​ക​ളി​ൽ ക​ണ്ടെ​ത്തി​യ​ത്. യു​വ​രാ​ജ് ബം​ഗ​ളൂ​രു​വി​ൽ ബി​ബി​എ പ​ഠ​നം ക​ഴി​ഞ്ഞ്, അ​വി​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ച്ച​വ​ട​ത്തി​ൽ ഏ​ർ​പ്പെ​ട്ടു​വ​രി​ക​യാ​ണെ​ന്നും ചോ​ദ്യം​ചെ​യ്യ​ലി​ൽ തെ​ളി​ഞ്ഞു.

ആ​ഡം​ബ​ര ജീ​വി​തം
പ്ര​തി​ക​ൾ ബം​ഗ​ളു​രു, ഗോ​വ, ഡ​ൽ​ഹി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ട​യ്ക്കി​ടെ വി​നോ​ദ​സ​ഞ്ചാ​രം ന​ട​ത്തു​ക​യും ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ക​യു​മാ​യി​രു​ന്നു.

മു​ന്തി​യ ഇ​നം വാ​ഹ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ​താ​യും ക​ണ്ടെ​ത്തി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ൽ മ​ധു​ക​ർ മ​ഹാ​ജ​ൻ അ​ടൂ​ർ ഡി​വൈ​എ​സ്പി ആ​ർ. ബി​നു എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം, പ​ന്ത​ളം പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ശ്രീ​കു​മാ​ർ, എ​സ്ഐ​മാ​രാ​യ ശ്രീ​ജി​ത്ത്‌, ന​ജീ​ബ്, ഡാ​ൻ​സാ​ഫ് എ​സ് ഐ ​അ​ജി സാ​മൂ​വ​ൽ തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ആ​റാം പ്ര​തി സി​ദ്ധി​ക്കി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നു ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, എം​ഡി​എം​എ കൈ​മാ​റ്റ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റു ചി​ല പ്ര​തി​ക​ളെ തേ​ടി​യു​ള്ള യാ​ത്ര​യി​ലാ​ണ് ഇ​പ്പോ​ൾ അ​ന്വേ​ഷ​ണ​സം​ഘം.

റ​മീ​സി​നെ​യും യു​വ​രാ​ജി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നു പ്രൊ​ഡ​ക്ഷ​ൻ വാ​റ​ണ്ടി​നാ​യി കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

27 മു​ത​ൽ 30 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലേ​ക്കാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഫെ ഷോ​പ്പി​ന്‍റെ മ​റ​വി​ൽല​ഹ​രി ഉ​പ​യോ​ഗം
ബം​ഗ​ളൂ​രു​വി​ൽ ക​ഫെ ഷോ​പ്പി​ന്‍റെ മ​റ​വി​ൽ അ​വി​ടേ​ക്കു വി​ദ്യാ​ർ​ഥി​ക​ളെ, പ്ര​ത്യേ​കി​ച്ചു മ​ല​യാ​ളി​ക​ളെ എ​ത്തി​ച്ച്, ല​ഹ​രി​മ​രു​ന്നു ന​ൽ​കി അ​ടി​മ​ക​ളാ​ക്കു​ക​യും തു​ട​ർ​ന്ന് വാ​ഹ​ക​രാ​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് ല​ഹ​രി​ക്ക​ട​ത്തു​സം​ഘം.

കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ച്, അ​വ​രു​ടെ സൗ​ഹൃ​ദ​ങ്ങ​ളി​ലൂ​ടെ കൂ​ടു​ത​ൽ ക​ണ്ണി​ക​ളെ സം​ഘ​ത്തി​ൽ ചേ​ർ​ത്തു ക​ച്ച​വ​ടം വ്യാ​പി​പ്പി​ക്കു​ന്ന രീ​തി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

പ്ര​തി​ക​ളി​ൽ​നി​ന്നു ക​ഞ്ചാ​വ് വ​ലി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​തി​ൽ പ​ല​തും മു​മ്പ് ക​ണ്ടി​ട്ടു​പോ​ലു​മി​ല്ലാ​ത്ത​താ​ണെ​ന്ന​തു പോ​ലീ​സ് സം​ഘ​ത്തെ​യും അ​ദ്ഭു​ത​പ്പെ​ടു​ത്തി.

വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ഇ​ര​ക​ളാ​ക്കു​ന്ന സാ​ഹ​ച​ര്യം ത​ട​യാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി തു​ട​രു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.‌

Related posts

Leave a Comment