അ​വ​ൻ വ​രു​ന്നു​ണ്ട് സാ​റേ, കു​ട്ടി​ക​ളെ ന​ശി​പ്പി​ക്കാ​ൻ; ബാം​ഗ്ലൂ​രി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന എം​ഡി​എം​എ​യു​മാ​യി ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി; കൊ​ല്ല​ത്ത് കാ​ലു​കു​ത്തി​യ​പ്പോ​ൾ ത​ന്നെ വ​ല​യി​ലാ​ക്കി പോ​ലീ​സ്

ചാ​ത്ത​ന്നൂ​ർ: ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ല വ​രു​ന്ന മാ​ര​ക​ല​ഹ​രി വ​സ്തു​വാ​യ 71 ഗ്രാം ​എംഡിഎംഎ​യു​മാ​യി ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി പോ​ലീ​സ് പി​ടി​യി​ലാ​യി.

കോ​ഴി​ക്കോ​ട് പാ​നൂ​ർ കി​ഴ​ക്കോ​ത്ത് പു​തു​പ​റ​മ്പി​ൽ പി.​പി. നൗ​ഫ​ൽ (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ അ​വ​സാ​ന വ​ർ​ഷ ബി​ഡി​എ​സ് വി​ദ്യാ​ർ​ത്ഥി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ന്ന് പു​ല​ർ​ച്ചെ 6ന് ​കൊ​ട്ടി​യം ജം​ഗ്ഷ​നി​ൽ വ​ച്ചാ​ണ് നൗ​ഫ​ൽ പോ​ലീ​സ് വ​ല​യി​ലാ​കു​ന്ന​ത്. ബം​ഗ​ളൂരു​വി​ൽ നി​ന്നെ​ത്തി​യ ആ​ഡം​ബ​ര ബ​സി​ൽ കൊ​ട്ടി​യ​ത്ത് ഇ​റ​ങ്ങു​മ്പോ​ൾ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ​ക്ത​മാ​യ പോ​ലീ​സ് സ​ന്നാ​ഹം ഒ​രു​ക്കി​യി​രു​ന്നു. ബ​സി​ൽ നി​ന്നി​റ​ങ്ങി​യ ഉ​ട​ൻ ത​ന്നെ നൗ​ഫ​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തു​ട​ർ​ന്ന് നൗ​ഫ​ലി​ന്‍റെ ബാ​ഗ് പ​രി​ശോ​ധി​ച്ചാ​ണ് മാ​ര​ക ല​ഹ​രി വ​സ്തു ക​ണ്ടെ​ടു​ത്ത​ത്.

ബം​ഗ​ളൂരു​വി​ൽ നി​ന്ന് വ​ലി​യ അ​ള​വി​ൽ ക​ട​ത്തി കൊ​ണ്ടു വ​ന്ന് വി​ദ്യാ​ർ​ഥിക​ൾ​ക്കി​ട​യി​ൽ വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. നൗ​ഫ​ലി​നെ ഒ​മ്പ​ത് മ​ണി​യോ​ടെ കൊ​ട്ടി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത ശേ​ഷ​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ കി​ട്ടു​ക​യു​ള്ളൂ.

കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചാ​ത്ത​ന്നൂ​ർ എ ​സി പി ​ഗോ​പ​കു​മാ​ർ ബി.​യു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​ര​മാ​യി​രു​ന്നു അ​റ​സ്റ്റ് .

കൊ​ട്ടി​യം എ​സ് എ​ച്ച് ഒ ​പി.​വി​നോ​ദ് കു​മാ​ർ എ​സ് ഐ ​മാ​രാ​യ നി​തി​ൻ ന​ള​ൻ, ഗി​രീ​ശ​ൻ , എ ​എ​സ് ഐ ​ഫി​റോ​സ് , സി ​പി ഒ ​മാ​രാ​യ അ​നൂ​ബ്, പ്ര​വീ​ൺ ച​ന്ദ്, ഡാ​ൻ സാ​ഫ് ടീം ​അം​ഗ​ങ്ങ​ൾ എ​ന്നി​വ​രാ​യി​രു​ന്നു എം​ഡി എം ​എ പി​ടി​ച്ചെ​ടു​ത്ത​തും അ​റ​സ്റ്റ് ചെ​യ്ത​തും.

Related posts

Leave a Comment