ആ​ഡം​ബ​ര ഹോ​ട്ട​ലി​ല്‍ താ​മ​സി​ച്ച് ല​ഹ​രി വി​ല്പ​ന; പ്ര​തി​ക​ളെ വെ​ള്ളി​യാ​ഴ്ച ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കും

കൊ​ച്ചി: ആ​ഡം​ബ​ര ഹോ​ട്ട​ലി​ല്‍ താ​മ​സി​ച്ച് ല​ഹ​രി വി​ല്‍​പ്പ​ന ന​ട​ത്തി​യ​തി​ന് അ​റ​സ്റ്റി​ലാ​യ യു​വ​തി ഉ​ള്‍​പ്പെ​ടെ​യു​ള്ള മൂ​ന്നം​ഗ സം​ഘ​ത്തെ വെ​ള്ളി​യാ​ഴ്ച പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കും. ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ രാ​സ​ല​ഹ​രി​യു​ടെ ഉ​റ​വി​ട​ത്തെ കു​റി​ച്ച് അ​റി​യാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ത​മം​ഗ​ല​ത്ത് താ​മ​സി​ക്കു​ന്ന​തും കൊ​ല്ലം ഓ​ച്ചി​റ സ്വ​ദേ​ശി​യു​മാ​യ റി​ജു(41), കു​റ​വി​ല​ങ്ങാ​ട് സ്വ​ദേ​ശി ഡി​നോ ബാ​ബു(32), ത​ല​ശ്ശേ​രി ധ​ര്‍​മ്മ​ടം സ്വ​ദേ​ശി​നി മൃ​ദു​ല (38) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന ന​ഗ​ര​ത്തി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ല്‍ നി​ന്നാ​ണ് 19.82 ഗ്രാം ​എം​ഡി​എം​എ​യും 4.5 ഗ്രാം ​ഹാ​ഷ് ഓ​യി​ലും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

സ്ത്രീ​ക​ളെ മു​ന്‍​നി​ര്‍​ത്തി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​കൊ​ണ്ടു​വ​രി​ക​യും ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളി​ല്‍ താ​മ​സി​ച്ച് ആ​വ​ശ്യ​ക്കാ​ര്‍​ക്ക് വി​ല്‍​പ​ന ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. പ്ര​തി​ക​ളു​ടെ പ​ക്ക​ല്‍ നി​ന്ന് മ​യ​ക്കു​മ​രു​ന്ന് തൂ​ക്കി വി​ല്‍​പ​ന ന​ട​ത്തു​ന്ന​തി​നു​ള്ള ഇ​ല​ക്ട്രോ​ണി​ക്ക് ഡി​ജി​റ്റ​ല്‍ വെ​യി​ങ് മെ​ഷീ​നും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​ണ്ടാ​യി. കൊ​ച്ചി​യി​ല്‍ ത​ന്നെ​യു​ള്ള​വ​രാ​ണ് രാ​സ​ല​ഹ​രി കൈ​മാ​റി​യ​തെ​ന്നാ​ണ് പ്ര​തി​ക​ള്‍ പോ​ലീ​സി​നെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment