കൊ​ടു​മ​ണ്ണി​ല്‍ ആ​ടി​നെ വ​ന്യ​ജീ​വി കൊ​ന്നു; പു​ലി​യുടെ ആ​ക്ര​മണമെന്ന് നാട്ടുകാർ


പ​ത്ത​നം​തി​ട്ട: ജ​ന​വാ​സ മേ​ഖ​ല​യാ​യ കൊ​ടു​മ​ണ്ണി​ല്‍ വ​ന്യ​ജീ​വി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ട് ച​ത്തു. കൊ​ടു​മ​ണ്‍ പൊ​രി​യ​ക്കോ​ട്ടാ​ണ് സം​ഭ​വം. ഏ​ലി​യാ​ക്കോ​ണം വീ​ട്ടി​ല്‍ കു​ഞ്ഞു​രാ​മ​ന്‍റെ വീ​ട്ടി​ലെ ആ​ടി​നെ​യാ​ണ് വ​ന്യ​ജീ​വി പി​ടി​ച്ച​ത്.

ഇ​ന്നു പു​ല​ര്‍​ച്ചെ ആ​ടി​നെ ച​ത്ത​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പു​ലി​യാ​ണ് ആ​ടി​നെ ആ​ക്ര​മി​ച്ച​തെ​ന്ന് പ​രി​സ​ര​വാ​സി​ക​ള്‍ പ​റ​ഞ്ഞു.
പു​ലി​യു​ടെ സാ​ന്നി​ധ്യം ഈ ​മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യും പ​റ​യു​ന്നു.

വ​ന​മേ​ഖ​ല​യി​ല്‍ നി​ന്ന് വി​ദൂ​ര​ത്തി​ലു​ള്ള സ്ഥ​ലം ആ​ണെ​ങ്കി​ലും പ്ലാ​ന്‍റേ​ഷ​ന്‍ മേ​ഖ​ല കാ​ടു​ക​യ​റി കി​ട​ക്കു​ന്ന​തി​നാ​ല്‍ വ​ന്യ​ജീ​വി​ക​ള്‍ ഈ ​ഭാ​ഗ​ത്ത് താ​വ​ളം ഉ​റ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. ടാ​പ്പിം​ഗ് നി​ല​ച്ച് പ്ലാ​ന്‍റേ​ഷ​ന്‍ റ​ബ​ര്‍ തോ​ട്ട​ങ്ങ​ള്‍ കാ​ടു​ക​യ​റി കി​ട​ക്കു​ക​യാ​ണ്.

Related posts

Leave a Comment