മു​ഴ​പ്പി​ല​ങ്ങാ​ട്ട് വീ​ട്ടി​ൽ​നി​ന്ന് എം​ഡി​എം​എ പി​ടി​കൂ​ടി ! പ്രതി ഓടി രക്ഷപ്പെട്ടു

ക​ണ്ണൂ​ർ: എ​ട​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്‌​ട​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ മു​ഴ​പ്പി​ല​ങ്ങാ​ട്ടെ ഒ​രു വീ​ട്ടി​ൽ നി​ന്ന് എം​ഡി​എം​എ, മ​യ​ക്കു​മ​രു​ന്ന് തൂ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വേ​യിം​ഗ് മെ​ഷീ​ൻ, ചെ​റി​യ പോ​ളി​ത്തീ​ൻ ക​വ​റു​ക​ൾ എ​ന്നി​വ പി​ടി​കൂ​ടി.


മു​ഴ​പ്പി​ല​ങ്ങാ​ട് പാ​ച്ച​ക്ക​ര​യി​ലെ ന​ബീ​സാ​സി​ലെ മു​ഹ​മ്മ​ദ് റി​സ്വാ​ന്‍റെ (26) വീ​ട്ടി​ൽ​നി​ന്നാ​ണ് എ​ട​ക്കാ​ട് എ​സ്ഐ വി​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം നാ​ലു​ഗ്രാം എം​ഡി​എം​എ, മ​യ​ക്കു​മ​രു​ന്ന് ആ​വ​ശ്യ​ക്കാ​ർ​ക്ക് തൂ​ക്കി​ക്കൊ​ടു​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വേ​യിം​ഗ് മെ​ഷീ​ൻ, 18 ചെ​റി​യ പോ​ളി​ത്തീ​ൻ ക​വ​റു​ക​ൾ എ​ന്നി​വ​യ​ട​ക്കം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

എ​ന്നാ​ൽ പോ​ലീ​സ് വ​രു​ന്ന​ത​റി​ഞ്ഞ് പ്ര​തി മു​ഹ​മ്മ​ദ് റി​സ്വാ​ൻ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. എ​ട​ക്കാ​ട് പോ​ലീ​സി​ൽ മാ​ത്രം ഇ​യാ​ൾ​ക്കെ​തി​രേ ര​ണ്ടു മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

Related posts

Leave a Comment