ട്രെ​യി​നി​ല്‍ ക​യ​റു​ന്ന​തി​നി​ടെ ട്രാ​ക്കി​ൽ വീ​ണ് അ​പ​ക​ടം ! ഇ​രു​പ​തു​കാ​രി​യു​ടെ കൈ ​അ​റ്റു​പോ​യി

കോ​ട്ട​യം: വൈ​ക്കം റോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ട്രെ​യി​ന്‍ ക​യ​റു​ന്ന​തി​നി​ടെ ട്രാ​ക്കി​ല്‍ വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഇ​രു​പ​തു​കാ​രി​യു​ടെ കൈ ​അ​റ്റു​പോ​യി.

ക​ടു​ത്തു​രു​ത്തി വെ​ള്ളാ​ശേ​രി ശ്രീ​ശൈ​ല​ത്തി​ല്‍ തീ​ര്‍​ഥ (20)യ്ക്കാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന മെ​മു ട്രെ​യി​നി​ല്‍ ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​ന്നു രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ട്രാ​ക്കി​നി​ട​യി​ല്‍​പ്പെ​ട്ട് യു​വ​തി​യു​ടെ കൈ ​അ​റ്റു​പോ​യി. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി​യു​ടെ അ​റ്റു​പോ​യ കൈ ​തു​ന്നി​ച്ചേ​ര്‍​ക്കാ​നു​ള്ള അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ള്‍ ആ​രം​ഭി​ച്ചു. അ​റ്റു​പോ​യ കൈ​യു​മാ​യാ​ണ് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

Related posts

Leave a Comment