ഭ​ർ​ത്താ​വി​ന്‍റെ ശ​സ്ത്ര​ക്രി​യ​ക്ക് എത്തിയ വീ​ട്ട​മ്മ​യു​ടെ ബാ​ഗ് ക​വ​ർ​ന്നു ; പാ​സ്പോ​ർ​ട്ടെ​ങ്കി​ലും തി​രി​ച്ചു ത​ര​ണ​മെ​ന്ന് വീ​ട്ട​ മ്മ;  മോഷണത്തിന്‍റെ സിസിടിവി ദൃശ്യം പോലീസിന്

തൊ​ടു​പു​ഴ: ആ​ശു​പ​ത്രി​യി​ൽ ഭ​ർ​ത്താ​വി​ന്‍റെ ശ​സ്ത്ര​ക്രി​യ​ക്ക് എ​ത്തി​യ വീ​ട്ട​മ്മ​യു​ടെ ബാ​ഗ് അ​പ​ഹ​രി​ച്ച മോ​ഷ്ടാ​ക്ക​ളോ​ട് വീ​ട്ട​മ്മ​യ്ക്ക് ഒ​രു അ​ഭ്യ​ർ​ഥ​ന​യേ ഉ​ള്ളു. ക​വ​ർ​ന്ന ബാ​ഗി​ലു​ള്ള പാ​സ്പോ​ർ​ട്ട് തി​രി​ച്ചു ത​രാ​ൻ ക​നി​വു​ണ്ടാ​ക​ണം. പോ​ലീ​സി​നോ​ടും വീ​ട്ട​മ്മ​യ്ക്ക് പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത് ഇ​തു ത​ന്നെ​യാ​യി​രു​ന്നു.

എ​ങ്ങനെ​യെ​ങ്കി​ലും ത​ന്‍റെ പാ​സ്പോ​ർ​ട്ട് വീ​ണ്ടെ​ടു​ത്ത് ത​ര​ണം. വി​ദേ​ശ​ത്ത് പ്ര​സ​വി​ച്ച് കി​ട​ക്കു​ന്ന ബ​ന്ധു​വി​ന്‍റെ അ​ടു​ത്തേ​ക്ക് പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് പാ​സ്പോ​ർ​ട്ട് അ​ട​ങ്ങി​യ ബാ​ഗു​മാ​യി ക​ള്ള​ൻ ക​ട​ന്നു ക​ള​ഞ്ഞ​ത്. വീ​ട്ട​മ്മ​യു​ടെ പ​രാ​തി പ്ര​കാ​രം മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​നു​ള്ള ഓ​ട്ട​ത്തി​ലാ​ണ് തൊ​ടു​പു​ഴ പോ​ലീ​സ്.

ആ​ശു​പ​ത്രി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ച്ച സൂ​ച​ന​ക​ൾ അ​നു​സ​രി​ച്ച് മോ​ഷ്ടാ​വി​നെ​ക്കു​റി​ച്ചു​ള്ള ചി​ല വി​വ​ര​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്നും കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ ബാ​ഗ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്.

ചി​കി​ൽ​സയ്​ക്കാ​യി എ​ത്തി​യ ഭ​ർ​ത്താ​വി​നെ ഓ​പ്പ​റേ​ഷ​ൻ തി​യറ്റ​റി​ൽ ക​യ​റ്റു​ന്ന സ​മ​യ​ത്താ​ണ് ബാ​ഗ് ന​ഷ്ട​പ്പെ​ട്ട​ത്. തി​ര​ക്കി​നി​ട​യി​ൽ ബാ​ഗി​ൽ കാ​ര്യ​മാ​യി ശ്ര​ദ്ധി​ക്കാ​തി​രു​ന്ന വീ​ട്ട​മ്മ​യു​ടെ ശ്ര​ദ്ധ മാ​റി​യെ​ന്ന​റി​ഞ്ഞ​പ്പോ​ൾ ക​ള്ള​ൻ​മാ​ർ ബാ​ഗു​മാ​യി ക​ട​ന്നു. പാ​സ്പോ​ർ​ട്ടി​നു പു​റ​മെ മൊ​ബൈ​ൽ​ഫോ​ണ്‍, 200 രൂ​പ എ​ന്നി​വ​യാ​ണ് ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന​ത്.

ബാ​ഗ് ന​ഷ്ട​പ്പെ​ട്ട വി​വ​രം ഉ​ട​ൻ ത​ന്നെ പോ​ലീ​സി​ൽ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഇ​വ​ർ​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി സി​സ​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ള്ള​ൻ​മാ​ർ ബാ​ഗു​മാ​യി കൂ​ൾ​കൂ​ളാ​യി ലി​ഫ്റ്റി​ൽ ക​യ​റി പോ​കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ടൗ​ണും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും അ​രി​ച്ചു പെ​റു​ക്കി​യി​ട്ടും മോ​ഷ്ടാ​ക്ക​ളു​ടെ പൊ​ടി പോ​ലും കി​ട്ടി​യി​ല്ല.

റോ​സ് ക​ള​ർ ഷ​ർ​ട്ടും വെ​ള്ള ക​ള്ളി​മു​ണ്ടും ധ​രി​ച്ച​യാ​ളും കാ​പ്പി​പ്പൊ​ടി ക​ള​ർ ഷ​ർ​ട്ട് ധ​രി​ച്ച​യാ​ളും ചേ​ർ​ന്ന് ബാ​ഗു​മാ​യി പോ​കു​ന്ന​താ​ണ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും വ്യ​ക്ത​മാ​യ​ത്. ഇ​തി​ൽ നി​ന്നും ല​ഭി​ച്ച സൂ​ച​ന​യ​നു​സ​രി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. മോ​ഷ്ടാ​വി​നെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ക്കു​മോ​യെ​ന്ന​റി​യാ​ൻ ആ​ശു​പ​ത്രി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പു​റ​ത്തു വി​ട്ടി​ട്ടു​ണ്ട്.

Related posts