സ​ത്യാ​വ​സ്ഥ അ​റി​യാതെ ഒന്നും വിശ്വസിക്കരുത്; മീന

പ്രേക്ഷകരുടെ ഇഷ്ട നായികയാണ് മീന. ഇപ്പോഴിതാ താരത്തിന്‍റെ ജീവിതത്തിൽ സംഭവിച്ച ദുഖകരമായ കാര്യത്തെ കുറിച്ച് തുറന്നു പറയുകയാണ്  മീന. ഞാ​നും എ​ന്‍റെ ഭ​ർ​ത്താ​വ് വി​ദ്യാ​സാ​ഗ​റും ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് റൂ​മ​റു​ക​ൾ വ​ന്നു. പ​ല​രും വി​ളി​ച്ചു ചോ​ദി​ച്ചു. ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ഴ​ക്കു​ക​ളു​ണ്ടാ​യി​ട്ടി​ല്ല.

വ​ള​രെ സ​ന്തോ​ഷ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ​ത്. വി​ദ്യാ​സാ​ഗ​റി​നു ശ്വാ​സ​കോ​ശ ട്രാ​ൻ​സ്പ്ലാ​ന്‍റ് വേ​ണ്ടി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ‌​ടി ക്ര​മ​ങ്ങ​ൾ ന​ട‌​ന്നു​വ​രി​ക​യാ​യി​രു​ന്നു.

അ​ദ്ദേ​ഹ​ത്തെ വി​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നെ​ക്കു​റി​ച്ചു പോ​ലും ആ​ലോ​ചി​ച്ചി​ട്ടു​ണ്ട്. പ​ക്ഷെ അ​വി​ടെ പോ​യാ​ലും കാ​ത്തി​രി​ക്ക​ണം. അ​വ​യ​വ മാ​റ്റ ശ​സ്ത്ര​ക്രി​യ ന​ട​ക്കു​മെ​ന്നു ത​ന്നെ​യാ​ണ് ക​രു​തി​യ​ത്. എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ആ ​ഞെ​ട്ട​ൽ മാ​റി​യി​ട്ടി​ല്ല.

വി​ദ്യാ​സാ​ഗ​റി​ന്‍റെ മ​ര​ണം ന​ട​ന്നു മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം ഞാ​ൻ ര​ണ്ടാ​മ​തും വി​വാ​ഹി​ത​യാ​കാ​ൻ പോ​കു​ന്നെ​ന്ന് അ​വ​ർ എ​ഴു​തി. ധ​നു​ഷ്, ഒ​രു രാ​ഷ്ട്രീ​യ​ക്കാ​ര​ൻ, മു​തി​ർ​ന്ന താ​രം, ബി​സി​ന​സു​കാ​ര​ൻ എ​ന്നി​വ​രെ വി​വാ​ഹം ചെ​യ്യാ​ൻ പോ​കു​ന്നെ​ന്ന വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ചു.​സ​ത്യാ​വ​സ്ഥ അ​റി​യാ​തെ ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തു ശ​രി​യ​ല്ല. എ​ന്‍റെ കു​ടും​ബ​ത്തെ ഇ​ത് ബാ​ധി​ച്ചി‌​ട്ടു​ണ്ടെന്നും മീന പറഞ്ഞു.

Related posts

Leave a Comment