ഇലന്തൂർ കേസ് വഴിത്തിരിവായി;  പത്തനംതിട്ടയിൽ നിന്ന് അ​ഞ്ചു​വ​ർ​ഷം മുമ്പ് കാണാതായ ജോൺസന്‍റെ ഭാര്യ ​ കോട്ടയത്ത്;  മറ്റൊരു യുവാവിനൊപ്പം  കഴിഞ്ഞത്…


കോ​ഴ​ഞ്ചേ​രി: ആ​റ​ന്മു​ള പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്ന് അ​ഞ്ചു വ​ർ​ഷ​ത്തി​നു മു​മ്പ് കാ​ണാ​താ​യ യു​വ​തി​യെ ക​ണ്ടെ​ത്തി.

ത​മി​ഴ്നാ​ട് ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലു​ള്ള കു​ള​ച്ച​ൽ സ്വ​ദേ​ശി​യാ​യ ജോ​ൺ​സ​ന്‍റെ ഭാ​ര്യ ക്രി​സ്റ്റീ​നാ​ളി​നെ (26 ) ആ​റ​ന്മു​ള തെ​ക്കേമ​ല​യി​ൽ താ​മ​സി​ച്ചു വ​ര​വേ 2017 ജൂ​ലൈ മു​ത​ലാ​ണ് കാ​ണാ​താ​യ​ത്.

പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും സ്ത്രീ​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല . ഇ​ല​ന്തൂ​ർ ന​ര​ബ​ലി കേ​സി​നു ശേ​ഷം മു​ന്പ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം മ​ര​വി​പ്പിച്ച​വ​യി​ൽ റി​പ്പോ​ർ​ട്ട് തേ​ടി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

തു​ട​ർ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കോ​ട്ട​യം കൊ​ടു​ങ്ങൂ​ർ എ​ന്ന സ്ഥ​ല​ത്തു​നി​ന്ന് യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്.

2017 ൽ ​കാ​ണാ​താ​യ​തി​ന് ശേ​ഷം ഇ​വ​ർ ബം​ഗ​ളൂ​രു​വി​ൽ ഒ​രു വ​ർ​ഷം ഹോം ​ന​ഴ്സ് ആ​യി ജോ​ലി നോ​ക്കി. പി​ന്നീ​ട് കോ​ട്ട​യ​ത്ത് എ​ത്തി ഒ​രു യു​വാ​വി​നോ​ടൊ​പ്പം മ​റ്റൊ​രു പേ​രി​ൽ താ​മ​സി​ച്ചു​വ​രി​ക​യായിരുന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ത​മി​ഴ്നാ​ട്ടി​ലു​ള്ള ബ​ന്ധു​ക്ക​ളു​മാ​യി ഇ​വ​ർ ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നി​ല്ല. യു​വ​തി​യെ പ​ത്ത​നം​തി​ട്ട കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

ആ​റ​ന്മു​ള എ​സ്എ​ച്ച്ഒ സി. ​കെ. മ​നോ​ജ്, എ​സ്ഐ ഹ​രീ​ന്ദ്ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്ന​ത്.

Related posts

Leave a Comment