പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​കൂ: മു​സ്‌ലിംകളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി മീ​റ​റ്റ് എ​സ്പി

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ പ്ര​ക്ഷോ​ഭം ന​ട​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ മു​സ്‌ലിംകളോ​ട് വ​ർ​ഗീ​യ പ​രാ​മ​ർ​ശ​വു​മാ​യി ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ. മീ​റ​റ്റ് എ​സ്പി അ​ഖി​ലേ​ഷ് നാ​രാ​യ​ണ്‍ സിം​ഗ് വ​ഴി​യ​രി​കി​ൽ നി​ന്ന മു​സ്‌ലിംകളോ​ട് പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​കു​വാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ക​റു​ത്ത തു​ണി​കെ​ട്ടി​യാ​ണോ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. നി​ങ്ങ​ൾ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​കു. ഇ​ന്ത്യ​യി​ൽ ജീ​വി​ക്കാ​ൻ വ​യ്യെ​ങ്കി​ൽ ഇ​വി​ടെ നി​ന്നും പോ​ക​ണം. അ​ദ്ദേ​ഹം ആ​ക്രോ​ശി​ച്ചു.

ഇ​ത് ആ​ദ്യ​മ​ല്ല യു​പി പോ​ലീ​സ് മു​സ്‌ലിംകളോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​ത്. മു​സ്‌ലിംകളു​ടെ വീ​ടു​ക​ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ട് അ​ടി​ച്ച് ത​ക​ർ​ത്ത പോ​ലീ​സ് തോ​ക്കി​ൻ മു​ന​യി​ൽ നി​ർ​ത്തി അ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യതായി ആരോപണമുയർന്നിരുന്നു. മു​സ്‌ലിംകൾ​ക്ക് പാ​ക്കി​സ്ഥാ​ൻ അ​ല്ലെ​ങ്കി​ൽ ഖ​ബ​റി​സ്ഥാ​ൻ മാ​ത്ര​മേ​യു​ള്ളു​വ​ന്ന് പ​റ​ഞ്ഞാ​ണ് പോ​ലീ​സ് അ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്ന് ദ് ​ടെ​ല​ഗ്രാ​ഫ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

Related posts