മെലാനിയ ട്രംപിന്റെ വസ്ത്രത്തിന്റെ വില കേട്ട് കണ്ണുതള്ളിയത് ഇന്ത്യക്കാരന്റെ മാത്രമല്ല, ഐശ്വര്യ റായ് പോലും ഇത്ര വിലയേറിയ വസ്ത്രം അണിഞ്ഞിട്ടുണ്ടാകില്ലെന്ന് അസൂയാലുക്കള്‍, ജാക്കറ്റ് വിശേഷം അറിയാം

1ഡോണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതു മുതല്‍ അസൂയാലുക്കളായ പപ്പരാസികളെല്ലാം അദേഹത്തിന്റെ ഭാര്യ മെലാനിയയുടെ പിന്നാലെയാണ്. ആരെയും വശീകരിക്കുന്ന സൗന്ദര്യം മാത്രമല്ല മെലാനിയയിലേക്ക് നോക്കാന്‍ അവരെ പ്രേരിപ്പിച്ചത്. യാത്രകള്‍ക്കിടയില്‍ ട്രംപുമായുള്ള അസ്വാരസ്യങ്ങളെല്ലാം വാര്‍ത്തയ്ക്ക് കാരണമായി. ഒരിക്കല്‍ അര്‍ധനഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് ഞെട്ടിച്ച മെലാനിയ ഇപ്പോഴിതാ വീണ്ടും ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്.

വിലയേറിയ ഡ്രസുകളണിഞ്ഞാണ് മെലാനിയ ലോകത്തിന് അത്ഭുതമാകുന്നത്. ഇറ്റലിയിലെ സിസിലിയില്‍ എത്തിയപ്പോഴായിരുന്നു മെലാനിയ ഏവരുടെയും മനം കവരുന്ന കളര്‍ഫുള്‍ വസ്ത്രം അണിഞ്ഞെത്തിയത്. പര്യടനത്തിലുടനീളം ട്രംപിനെക്കാള്‍ ശ്രദ്ധ നേടിയത് യുഎസിന്റെ പ്രഥമ വനിതയായിരുന്നു. വസ്ത്രം കണ്ട എല്ലാവരും മെലാനിയയെ പുകഴ്ത്തി. എന്നാല്‍ ഇതൊന്നുമല്ല കാര്യം, വസ്ത്രത്തിന്റെ വിലയാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. 51,000 ഡോളര്‍ വില വരുന്ന വസ്ത്രമാണത്രേ മെലാനിയ ധരിച്ചെത്തിയത്.

അതായത് 32 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ. ടോച്ചേ ആന്‍ഡ് ഗബാന ഡിസൈന്‍ ചെയ്ത ജാക്കറ്റാണ് മെലാനിയ ധരിച്ചത്. ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനൊപ്പം മെലാനിയ എത്തിയത്. മെലാനിയയുടെ വസ്ത്രത്തിന്റെ വില സംബന്ധിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയാറായിട്ടില്ല.

4 2 3

Related posts