മേ​ലു​കാ​വി​ലെ ഒാട്ടോ അപകടം; ആ​ന​ന്ദി​ന്‍റെയും അ​ല​ന്‍റെയും സം​സ്കാ​രം നടത്തി;  ആശുപത്രരിയിൽ കഴിയുന്ന ര​ഞ്ജി​ലി​ന്‍റെ നി​ല​യി​ൽ മാറ്റമില്ല

ഈ​രാ​റ്റു​പേ​ട്ട: മേ​ലു​കാ​വി​ൽ ഓ​ട്ടോ​റി​ക്ഷാ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല അ​തേ പ​ടി തു​ട​രു​ന്നു. കോ​ട്ട​യം തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ര​ഞ്ജി​ലി​ന്‍റെ നി​ല​യി​ൽ മാ​റ്റ​മി​ല്ല എ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. മ​രി​ച്ച​വ​രി​ൽ മ​ട​ക്ക​ത്താ​നം ചാ​ത്ത​ൻ​കു​ന്നേ​ൽ സാ​ബു​വി​ന്‍റെ മ​ക​ൻ ആ​ന​ന്ദി​ന്‍റെ (17) സം​സ്കാ​രം ഇ​ന്നു രാ​വി​ലെ കു​ട​യ​ത്തൂ​രി​ലെ ത​റ​വാ​ട്ടു വീ​ട്ടി​ൽ ന​ട​ത്തി.

ഈ​രാ​റ്റു​പേ​ട്ട-​തൊ​ടു​പു​ഴ റോ​ഡി​ൽ മേ​ലു​കാ​വ് ദീ​പ്തി ജം​ഗ്ഷ​നു സ​മീ​പം സ്വ​കാ​ര്യ ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​ഞ്ഞ് മു​ട്ടം ഐ​എ​ച്ച്ആ​ർ​ഡി​യി​ലെ ര​ണ്ടു പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​രി​ച്ച​ത്. പൂ​മാ​ല മം​ഗ​ല​മു​ട​യ്ക്ക​ൽ ര​വി​യു​ടെ മ​ക​ൻ അ​ല​ൻ (18), മ​ട​ക്ക​ത്താ​നം ചാ​ത്ത​ൻ​കു​ന്നേ​ൽ സാ​ബു​വി​ന്‍റെ മ​ക​ൻ ആ​ന​ന്ദ് (17) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​ല​ന്‍റെ സം​സ്കാ​രം ഇ​ന്നു ന​ട​ക്കും. അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

വ​ണ്ട​ൻ​മേ​ട് പ​ള്ളി​ത്താ​ഴ​ത്ത് ര​ജ്ഞി​ൽ പി. ​ച​ന്ദ്ര​ൻ (17) ഓ​ട്ടോ ഓ​ടി​ച്ചി​രു​ന്ന മു​ട്ടം കു​ന്നു​ങ്ക​ൽ ഹ​രീ​ഷ് (18) മേ​ലു​കാ​വു​മ​റ്റം വ​ട്ട​മ​റ്റ​ത്തി​ൽ സെ​ബി​ൻ മാ​ത്യു (18) മു​ട്ടം പു​ള്ളോ​ലി​ൽ ജോ​സ് പി. ​ബി​നോ​യി (17) കു​റ്റാ​ൽ മു​ള്ള​ൻ കു​ഴി​യി​ൽ എം.​കെ.​രാ​ഹു​ൽ (17)എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മേ​ലു​കാ​വ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 11.45 നാ​യി​രു​ന്നു അ​പ​ക​ടം.

ബാ​ങ്കി​ൽ ഡ​യ​റ​ക്്ട​ർ ബോ​ർ​ഡ് യോ​ഗം ന​ട​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം അ​റി​ഞ്ഞ് ബോ​ർ​ഡ് മെം​ന്പ​ർ​മാ​രാ​ണ് ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. കൊ​ടും​വ​ള​വി​ലെ കു​ത്തി​റ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ഓ​ട്ടോ മ​തി​ലി​ൽ ഇ​ടി​ച്ച് ഓ​ട​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ മേ​ലു​കാ​വ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആം​ബു​ല​ൻ​സി​ൽ ഈ​രാ​റ്റു​പേ​ട്ട റിം​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കും വ​ഴി അ​ല​നും ആ​ന​ന്ദും മ​രി​ച്ചു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ഞ്ജി​ലി​നെ കോ​ട്ട​യം തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​റ്റു​ള്ള​വ​ർ റിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സ​രീ​ഷി​ന്‍റെ പി​താ​വി​ന്‍റേതാ​ണ് അ​പ​ട​ത്തി​ൽ​പ്പെ​ട്ട ഓ​ട്ടോ റി​ക്ഷ. അ​ല​ന്‍റെ പി​താ​വ് ര​വി പൂ​ച്ര​പ്ര​യി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​ണ്. മാ​താ​വ് ല​നി​ത തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​ണ്.

ഇ​വ​രു​ടെ ഏ​ക മ​ക​നാ​ണ് അ​ല​ൻ. സാ​ബു-​മ​ഞ്ജു ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ആ​ന​ന്ദ്. ഓ​ട്ടോ ഡ്രൈ​വ​റാ​യ സാ​ബു പ​രി​ക്കേ​റ്റു ക​ടി​പ്പി​ലാ​യ​തോ​ടെ കു​ട​യ​ത്തൂ​രി​ൽ നി​ന്ന് ഒ​രു മാ​സം മു​ൻ​പാ​ണ് മ​ട​ക്ക​ത്താ​ന​ത്തെ വാ​ട​ക വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്. അ​ര​വി​ന്ദാ​ണ് സ​ഹോ​ദ​ര​ൻ.

Related posts