കേ​ര​ള​ത്തി​ന് ഒ​രു മെ​മു ട്രെ​യി​ൻ കൂ​ടി

പ​ര​വൂ​ർ: കേ​ര​ള​ത്തി​നു പു​തു​താ​യി ഒ​രു മെ​മു ട്രെ​യി​ൻ സ​ർ​വീ​സ് കൂ​ടി അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ. പാ​ല​ക്കാ​ട് -പൊ​ള്ളാ​ച്ചി റൂ​ട്ടി​ലാ​ണ് പു​തി​യ ട്രെ​യി​ൻ. ട്രെ​യി​ൻ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച വി​വ​രം റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ​ണ​വ് സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഈ ​ട്രെ​യി​ൻ എ​ന്ന് മു​ത​ലാ​യി​രി​ക്കു​മെ​ന്നും സ​മ​യ​ക്ര​മം സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​വും ഉ​ട​ൻ പു​റ​ത്തി​റ​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന. മാ​ർ​ച്ച് 11- ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നാ​ല് പു​തി​യ ട്രെ​യി​നു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്നു​ണ്ട്. അ​തി​നോ​ടൊ​പ്പം പു​തി​യ മെ​മു​വി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്താ​നാ​ണ് സാ​ധ്യ​ത.

മം​ഗ​ലാ​പു​രം- തി​രു​നെ​ൽ​വേ​ലി എ​ക്സ്പ്ര​സ്, മം​ഗ​ലാ​പു​രം-​രാ​മേ​ശ്വ​രം എ​ക്സ്പ്ര​സ്, നാ​ഗ​ർ​കോ​വി​ൽ – ചെ​ർ​ല​പ്പ​ള്ളി അ​മൃ​ത് ഭാ​ര​ത് എ​ക്സ്പ്ര​സ്, കോ​യ​മ്പ​ത്തൂ​ർ – ധ​ൻ​ബാ​ദ് അ​മൃ​ത് ഭാ​ര​ത് എ​ക്സ്പ്ര​സ് എ​ന്നി​വ​യാ​ണ് 11- ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന പു​തി​യ ട്രെ​യി​നു​ക​ൾ.

Related posts

Leave a Comment