പുരുഷന്മാരെ നിങ്ങള്‍ക്കും തുറന്നുപറയാം… ‘മീ ടൂ’വിനോടു കൊമ്പുകോര്‍ക്കാന്‍ ഇനി ‘മെന്‍ ടൂ’; എത്ര പുരുഷന്‍മാര്‍ വെളിപ്പെടുത്തലുകളുമായി രംഗത്തുവരുമെന്നത് കാത്തിരുന്ന് കാണാം..

തൃ​ശൂ​ർ: പീ​ഡ​ക​രെ തു​റ​ന്നു​കാ​ണി​ക്കാ​ൻ സ്ത്രീ​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കി​യ “മീ ടൂ’ ​ഹാ​ഷ് ടാ​ഗ് മു​ന്നേ​റ്റ​ത്തോ​ടു കൊ​ന്പു​കോ​ർ​ക്കാ​ൻ “മെ​ൻ ടൂ’​വു​മാ​യി പു​രു​ഷന്മാ​രും അ​ങ്ക​ത്ത​ട്ടി​ൽ!!

പു​രു​ഷാ​വ​കാ​ശ സം​ര​ക്ഷ​ണ​സ​മി​തി​യാ​ണ് മെ​ൻ ടൂ ​എ​ന്ന ആ​ശ​യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
പു​രു​ഷന്മാ​രെ പീ​ഡി​പ്പി​ക്കാ​നു​ള്ള പ്ര​സ്ഥാ​ന​മാ​യി മീ ​ടൂ മാ​റി​യെ​ന്ന ആ​രോ​പ​ണം വ്യാ​പ​ക​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​വ​ർ മെ​ൻ ടൂ ​വു​മാ​യി ക​ള​ത്തി​ലി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

പീ​ഡ​ക​രെ തു​റ​ന്നു​കാ​ണി​ക്കാ​ൻ സ്ത്രീ​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കി​യ “മീ ടൂ’ ​ക്യാന്പ​യി​നി​നെ സ്ത്രീ​ക​ൾ പു​രു​ഷ​ൻ​മാ​ർ​ക്കെ​തി​രെ​യു​ള്ള പ​ക​പോ​ക്ക​ലി​നും സ്വ​ത്തും പ​ണ​വും ത​ട്ടി​യെ​ടു​ക്കാ​നു​ള്ള മാ​ർ​ഗ​വു​മാ​ക്കി​യ​തോ​ടെ​യാ​ണ് ത​ങ്ങ​ൾ “മെ​ൻ ടൂ’​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തെ​ന്ന് പു​രു​ഷാ​വ​കാ​ശ സം​ര​ക്ഷ​ണ​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കി.

ആ​രെ​യും അ​പ​ക​ട​പ്പെ​ടു​ത്താ​ന​ല്ല മ​റി​ച്ച് സ്ത്രീ​ക്കൊ​പ്പം പു​രു​ഷ​നും പീ​ഡ​ന​ങ്ങ​ൾ ഏ​ൽ​ക്കു​ന്നു​ണ്ടെ​ന്ന് ലോ​ക​ത്തെ അ​റി​യി​ക്കാ​ൻ കൂ​ടി​യാ​ണ് ഈ ​ക്യാന്പയി​നെ​ന്ന് സ​മി​തി അ​റി​യി​ച്ചു.മീ ​ടു ക്യാന്പെയി​നി​ന്‍റെ ഇ​ര​ക​ളാ​യ നി​ര​പ​രാ​ധി​ക​ൾ​ക്കു കൂ​ടി വേ​ണ്ടി​യാ​ണ് മെ​ൻ ടൂ ​മു​ന്നേ​റ്റം ശ​ക്ത​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് സ​മി​തി പ്ര​സി​ഡ​ന്‍റ് സി.​സി. ആ​ന്‍റ​ണി പ​റ​ഞ്ഞു.

സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​നെ​തി​രെ വ​രെ വ്യ​ക്ത​ത​യി​ല്ലാ​ത്ത പീ​ഡ​ന​പ​രാ​തി ഉ​ന്ന​യി​ക്കാ​ൻ ഭ​യ​മി​ല്ലാ​ത്ത​വി​ധം “മീ ടൂ’ ​ക്യാന്പ​യി​ൻ ഇ​ന്ത്യ​യി​ലെ സ്ത്രീ​ക​ൾ​ക്ക് ധൈ​ര്യം ന​ൽ​കി​യി​രി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ “​മെ​ൻ ടൂ’ ​ക്യാന്പയി​ൻ അ​നി​വാ​ര്യ​മാ​ണെ​ന്ന് സ​മി​തി സെ​ക്ര​ട്ട​റി പി.​ആ​ർ.​ഗോ​കു​ൽ പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ൽ മെ​ൻ ടൂ ​പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് അ​ടു​ത്തി​ടെ കി​ര​ണ്‍ ബേ​ദി അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. സ്ത്രീ ​സു​ര​ക്ഷ മു​ൻ​നി​ർ​ത്തി നി​ർ​മി​ച്ചി​രി​ക്കു​ന്ന നി​യ​മ​ങ്ങ​ൾ പു​രു​ഷ​നെ​തി​രെ പ​ക​പോ​ക്ക​ലി​നും സ്വ​ത്തു​ത​ട്ടി​യെ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യാ​ൻ “മെ​ൻ ടൂ’ ​മു​ന്നേ​റ്റം ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് പു​രു​ഷാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ട്ര​ഷ​റ​ർ വി​ൻ​സ​ന്‍റ് ചി​റ​യ​ത്ത് പ​റ​ഞ്ഞു.

വി​വാ​ദ​ങ്ങ​ളേ​റെ സൃ​ഷ്ടി​ച്ച മീ ​ടൂ വി​നോ​ടു കൊ​ന്പു​കോ​ർ​ക്കാ​ൻ മെ​ൻ ടു ​എ​ത്തു​ന്പോ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ എ​ത്ര പു​രു​ഷ​ൻ​മാ​ർ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി രം​ഗ​ത്തു​വ​രു​മെ​ന്ന​ത് കാ​ത്തി​രു​ന്ന് കാ​ണാം..

Related posts