നന്മ നിറഞ്ഞവന്‍ മെസി, തന്നെ കാണാനെത്തിയ കുരുന്നിനെ സുരക്ഷഭടന്മാര്‍ തടഞ്ഞു, മെസി പക്ഷേ എല്ലാവരെയും ഞെട്ടിച്ചു, ഫുട്‌ബോള്‍ ലോകത്ത് വൈറലാകുന്ന വീഡിയോ കാണാം

ലയണല്‍ മെസിയെ ആരാധകര്‍ക്കെല്ലാം ഇഷ്ടമാണ്. ഫുട്‌ബോളില്‍ വലിയ താല്പര്യമില്ലാത്തവര്‍ പോലും ഈ ഇതിഹാസ താരത്തെ ഇഷ്ടപ്പെടുന്നു. സഹജീവികളോടുള്ള ഇടപെടലാണ് അതിന്റെ കാരണങ്ങളിലൊന്ന്. താരജാഡയില്ലാത്ത താരമാണ് മെസി എന്ന് തെളിയിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ടോപ് ട്രെന്‍ഡിങ്.

ലോകകപ്പ് യോഗ്യത മത്സരം കളിക്കാന്‍ ഉറുഗ്വെയിലെത്തിയപ്പോഴാണ് മെസി ഏവരുടെയും മനസ് കീഴടക്കിയത്. ഉറുഗ്വയിലെ മൊണ്ടേവിഡോയിലെ ടീം ഹോട്ടലിലേക്ക് കയറുന്നതിനിടെ സുരക്ഷ വലയം ഭേദിച്ച് ഒരു കൊച്ചു ബാലന്‍ മെസിയുടെ അടുത്തേക്ക് ഓടിയെത്തി. എന്നാല്‍ ഉടന്‍ തന്നെ ഈ ബാലനെ സെക്യൂരിറ്റി ജീവനക്കാര്‍ ബലമായി പിടിച്ച് കൊണ്ടുപോയി. എന്നാല്‍ ഇത് കണ്ട മെസി സുരക്ഷ ജീവനക്കാരെ തടയുകയും ആ ബാലനെ അടുത്തേക്ക് വിളിക്കുകയും ചെയ്തു. പിന്നീട് മെസി ആ ബാലനെ കെട്ടിപ്പിടിക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. സംഭവം എന്തായാലും സോഷ്യല്‍മീഡിയയിലടക്കം വലിയ ചര്‍ച്ചയായിട്ടുണ്ട്. വീഡിയോ കണ്ടുനോക്കൂ….

Related posts