ഫീ​ഡ​ര്‍ സ​ര്‍​വീ​സു​ക​ളും നി​ര​ക്കു​ക​ളി​ലെ ഇ​ള​വു​ക​ളും ഹി​റ്റാ​യി! 54,000 ക​ട​ന്ന് പ്രതിദിന മെ​ട്രോ യാത്രിക​ര്‍

കൊ​ച്ചി: ഫീ​ഡ​ര്‍ സ​ര്‍​വീ​സു​ക​ളും നി​ര​ക്കു​ക​ളി​ലെ ഇ​ള​വു​ക​ളും ഹി​റ്റാ​യ​തോ​ടെ കൊ​ച്ചി മെ​ട്രോ​യി​ലെ പ്ര​തി​ദി​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​തി​ക്കു​ന്നു.

നി​ല​വി​ല്‍ 54,000വും ​ക​ട​ന്നി​രി​ക്കു​ക​യാ​ണ് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം. ലോ​ക്ഡൗ​ണി​നു​ശേ​ഷ​മു​ള്ള ഉ​യ​ര്‍​ന്ന വ​ര്‍​ധ​ന​യാ​ണി​ത്. ഇ​തോ​ടെ സ​ര്‍​വീ​സ് ട്രെ​യി​നു​ക​ളു​ടെ എ​ണ്ണ​വും കൂ​ട്ടാ​നൊ​രു​ങ്ങു​ക​യാ​ണ് മെ​ട്രോ.

കൂ​ടു​ത​ല്‍ ഫീ​ഡ​ര്‍ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ച്ച​തും നി​ര​ക്കു​ക​ളി​ലെ ഇ​ള​വ്, വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച വൈ​വി​ധ്യ​മാ​ര്‍​ന്ന പ​രി​പാ​ടി​ക​ള്‍, വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ല്‍ സൗ​ജ​ന്യ​നി​ര​ക്കു​ക​ള്‍ ന​ല്‍​കി​യ​തും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം അ​നു​ദി​നം വ​ര്‍​ധി​ക്കാ​ന്‍ സ​ഹാ​യ​ക​ര​മാ​യ​താ​യി മെ​ട്രോ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു.

ട്രെി​നു​ക​ളു​ടെ എ​ണ്ണം കൂ​ട്ടു​ന്ന​തോ​ടെ സ​ര്‍​വീ​സു​ക​ള്‍​ക്കി​ട​യി​ലെ സ​മ​യ ദൈ​ര്‍​ഘ്യ​വും കു​റ​യും. ഇ​തു കൂ​ടു​ത​ല്‍ ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ് കൊ​ച്ചി മെ​ട്രോ​യു​ടെ പ്ര​തീ​ക്ഷ.

തി​ര​ക്ക് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര​ക്കാ​ര്‍ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കി സ​ര്‍​വീ​സ് ന​ട​ത്താ​നാ​യി കൂ​ടു​ത​ല്‍ ട്രെ​യി​നു​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും കെ​എം​ആ​ര്‍​എ​ല്‍ അ​റി​യി​ച്ചു.

18,000ത്തി​ല്‍നി​ന്ന് 54,000ൽ

​കോ​വി​ഡ് ലോ​ക്ഡൗ​ണി​നു​ശേ​ഷം മെ​ട്രോ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ച​തോ​ടെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ സ്ഥി​ര​മാ​യ വ​ള​ര്‍​ച്ച​യാ​ണുണ്ടാ​യി​ട്ടു​ള്ള​ത്.

ആ​ദ്യ ലോ​ക്ഡൗ​ണി​നു​ശേ​ഷം സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​പ്പോ​ള്‍ പ്ര​തി​ദി​നം 18,361 പേ​രാ​ണ് യാ​ത്ര ചെ​യ്തി​രു​ന്ന​തെ​ങ്കി​ല്‍ ര​ണ്ടാം ലോ​ക്ഡൗ​ണി​നു​ശേ​ഷം അ​ത് 26,043 പേ​രാ​യി. ന​വം​ബ​റി​ല്‍ 41,648 ആ​യി.

ഡി​സം​ബ​റാ​യ​തോ​ടെ പ്ര​തി​ദി​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഇ​പ്പോ​ള്‍ 54,000 ക​ട​ന്നി​രി​ക്കു​ക​യാ​ണ്.

ഇ​ന്നു​ മു​ത​ല്‍ സ​മ​യ ദൈ​ര്‍​ഘ്യം കു​റ​യും

യാ​ത്ര​ക്കു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ട്രെ​യി​ൻ സ​ർ​വീ​സു​ക​ള്‍​ക്കി​ട​യി​ലെ സ​മ​യം ശ​നി, ഞാ​യ​ര്‍, തി​ങ്ക​ള്‍ ദി​വ​സ​ങ്ങ​ളി​ല്‍ കു​റ​യും.

തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ ഏ​ഴ് മി​നി​റ്റ് ഇ​ടി​വി​ട്ടാ​യി​രു​ന്ന ട്രെ​യി​നു​ക​ള്‍ ഇ​ന്നു മു​ത​ല്‍ ശ​നി, തി​ങ്ക​ള്‍ ദി​വ​സ​ങ്ങ​ളി​ല്‍ 6.15 മി​നി​റ്റ് ഇ​ട​വി​ട്ട് സ​ര്‍​വീ​സ് ന​ട​ത്തും.

തി​ര​ക്കു​കു​റ​ഞ്ഞ സ​മ​യ​ങ്ങ​ളി​ല്‍ 8.15 മി​നി​റ്റ് ഇ​ട​വി​ട്ട് ന​ട​ത്തി​യി​രു​ന്ന സ​ര്‍​വീ​സു​ക​ള്‍ ഇ​നി​മു​ത​ല്‍ 7.30 മി​നി​റ്റ് ഇ​ട​വി​ട്ട് സ​ര്‍​വീ​സ് ന​ട​ത്തും.

ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ 10 മി​നി​റ്റാ​യി​രു​ന്ന ട്രെ​യി​നു​ക​ള്‍​ക്കി​ട​യി​ലെ സ​മ​യ​ദൈ​ര്‍​ഘ്യം ഒ​മ്പ​താ​ക്കി കു​റ​ച്ചു. ഇ​തോ​ടെ ട്രെ​യി​ന്‍ സ​ര്‍​വീ​സി​ന്‍റെ എ​ണ്ണം നി​ല​വി​ലെ 229ല്‍നി​ന്ന് ശ​നി, തി​ങ്ക​ള്‍ ദി​വ​സ​ങ്ങ​ളി​ല്‍ 271 ആ​യി വ​ര്‍​ധി​ക്കും.

ചൊ​വ്വ മു​ത​ല്‍ വെ​ള്ളി വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ട്രെ​യി​നു​ക​ള്‍​ക്കി​ട​യി​ലെ സ​മ​യ​ത്തി​ല്‍ മാ​റ്റ​മി​ല്ല. തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ ഏ​ഴു മി​നി​റ്റും മ​റ്റ് സ​മ​യ​ങ്ങ​ളി​ല്‍ 8.15 മി​നി​റ്റും ഇ​ട​വി​ട്ട് ട്രെ​യി​നു​ക​ളു​ണ്ടാ​കും.

Related posts

Leave a Comment