പ്ര​സ​വ​ത്തെ​തു​ട​ർ​ന്ന് യു​വ​തി മ​രി​ച്ച​സം​ഭ​വം! സ്ഥിതി ഗുരുതരമായിട്ടും യുവതിയെ ചികിത്സിച്ചുകൊണ്ടിരുന്ന ഡോക്ടര്‍ എത്തിയില്ല; ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍

കൊ​ല്ലം: പ്ര​സ​വ​ത്തെ​ത്തു​ട​ർ​ന്ന് വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘം ഇ​ന്ന് അ​ന്വേ​ഷ​ണം​ന​ട​ത്തു​മെ​ന്ന് ഡി​എം​ഒ അ​റി​യി​ച്ചു.

ഓ​ച്ചി​റ ക്ലാ​പ്പ​ന ആ​ലും​പീ​ടി​ക പ​ടി​ഞ്ഞാ​റേ​മ​ണ്ണേ​ൽ വി​നോ​ദി​ന്‍റെ ഭാ​ര്യ ചാ​ന്ദ​ന(27)​ആ​ണ് പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ അ​മി​ത​ര​ക്ത​സ്രാ​വ​മു​ണ്ടാ​യി മ​രി​ച്ച​ത്.

ആ​ശു​പ​ത്രി​യ്‌​ക്കെ​തി​രേ ബ​ന്ധു​ക്ക​ൾ ഇ​ന്ന​ലെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.​യു​വ​തി​യു​ടെ ആ​രോ​ഗ്യ നി​ല യ​ഥാ​സ​മ​യം അ​റി​യി​ക്കു​ക​യോ വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യോ ചെ​യ്യാ​തെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​നാ​സ്ഥ കാ​ട്ടി​യ​താ​യി ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചാ​ണ് രം​ഗ​ത്ത് വ​ന്ന​ത്.

ക​ഴി​ഞ്ഞ 15നാ​ണ് ചാ​ന്ദ​ന​യെ വി​ക്‌​ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.52ന് ​സാ​ധാ​ര​ണ പ്ര​സ​വം ന​ട​ന്ന​താ​യി ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു.

കു​ഞ്ഞി​ന്‍റെയും അ​മ്മ​യു​ടെ​യും വി​വ​ര​മൊ​ന്നും പ​റ​ഞ്ഞി​രു​ന്നി​ല്ല. ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷം ആ​ൺ​കു​ട്ടി​യാ​ണെ​ന്ന് അ​റി​യി​ച്ചു.

പി​ന്നെ​യും ഏ​റെ ക​ഴി​ഞ്ഞാ​ണ് ചാ​ന്ദ​ന​യു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും ര​ക്തം ആ​വ​ശ്യ​മാ​ണെ​ന്നും പ​റ​ഞ്ഞ​ത്.

ര​ണ്ട് കു​പ്പി ര​ക്തം എ​ത്തി​ച്ചു ന​ൽ​കി​യെ​ങ്കി​ലും പി​ന്നാ​ലെ എ​സ്എ​ടി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നാ​യി ആം​ബു​ല​ൻ​സ് വി​ളി​ക്കാ​ൻ പ​റ​ഞ്ഞ് ഒ​ന്ന​ര മ​ണി​ക്കൂ​റു​ക​ളോ​ളം ക​ഴി​ഞ്ഞാ​ണ് യു​വ​തി​യെ പു​റ​ത്തി​റ​ക്കി​യ​ത്.

ബ​ന്ധു​ക്ക​ൾ ഉ​ട​ൻ ന​ഗ​ര​പ​രി​ധി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വൈ​കു​ന്നേ​രം 4.15ഓ​ടെ മ​രി​ച്ചു.

ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​രാ​ണ് ചാ​ന്ദ​ന​യു​ടെ പ്ര​സ​വ​സ​മ​യ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും സ്ഥി​തി ഗു​രു​ത​ര​മാ​യി​ട്ട് പോ​ലും യു​വ​തി​യെ ചി​കി​ത്സി​ച്ചു​കൊ​ണ്ടി​രു​ന്ന ഡോ​ക്ട​ർ എ​ത്തി​യി​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

യു​വ​തി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​നാ​യി ലേ​ബ​ർ റൂ​മി​ലെ​ത്തി​യ​പ്പോ​ൾ യൂ​ട്ര​സി​ൽ തു​ണി തി​രു​കി​യ നി​ല​യി​ലാ​ണ് യു​വ​തി​യെ ക​ണ്ട​തെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു .

കൂ​ടാ​തെ പ്ര​സ​വി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ ന​വ​ജാ​ത ശി​ശു​വി​നെ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ് ചെ​യ്തി​രു​ന്നു.

കു​ട്ടി​യെ കു​ട്ടി​യെ പി​ന്നീ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ഇ​തും പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment