മുറിച്ചുണ്ട് ഭേദമാക്കാൻ ആടിന്‍റെ ചെവി; ബംഗാളിലെ ഡോക്ടർമാരുടെ പരീക്ഷണം വിജയം; ശ​​​​​സ്ത്ര​​​​​ക്രി​​​​​യ​​​​​യ്ക്കു ചെ​​​​​ല​​​​​വ് വ​​​​​ള​​​​​രെ​​​​​ക്കു​​​​​റ​​​​​വാ​​​​​ണെന്ന് ആ​​​​​ശു​​​​​പ​​​​​ത്രി അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ 

കോ​​​​​ൽ​​​​​ക്ക​​​​​ത്ത: മ​​​നു​​​ഷ്യ​​​രു​​​ടെ മു​​​​​റി​​​​​ച്ചു​​​​​ണ്ട്, ചെ​​​​​വി​​​​​യി​​​​​ലെ ന്യൂ​​​​​ന​​​​​ത തു​​​ട​​​ങ്ങി​​​യ​​​വ പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ശ​​​​​സ്ത്ര​​​​​ക്രി​​​​​യ​​​​​ക​​​​​ൾ​​​​​ക്ക് ആ​​​​​ടി​​​​​ന്‍റെ ചെ​​​​​വി​​​​​യി​​​​​ലെ ത​​​​​രു​​​​​ണാ​​​​​സ്ഥി മ​​​​​നു​​​​​ഷ്യ​​​​​രി​​​​​ൽ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​മെ​​​​​ന്ന് പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ൾ മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജി​​​​​ലെ ഡോ​​​​​ക്ട​​​​​ർ​​​​​മാ​​​​​ർ.

ആ​​​​ടി​​​​​ന്‍റെ ത​​​​​രു​​​​​ണാ​​​​​സ്ഥി 25 രോ​​​​​ഗി​​​​​ക​​​​​ളി​​​​​ൽ വ​​​​​ച്ചു​​​​​പി​​​​​ടി​​​​​പ്പി​​​​​ച്ച​​​​​താ​​​​​യും സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലു​​​​​ള്ള ആ​​​​​ർ​​​​​ജി ക​​​​​ർ മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജും പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ൾ മൃ​​​​​ഗ-​​​​​ഫി​​​​​ഷ​​​​​റീ​​​​​സ് സ​​​​​യ​​​​​ൻ​​​​​സ് യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​​​​​യും അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ടു.

മു​​​​​റി​​​​​ച്ചു​​​​​ണ്ട്, ചെ​​​​​വി​​​​​യി​​​​​ലെ ന്യൂ​​​​​ന​​​​​ത, അ​​​​​പ​​​​​ക​​​​​ട​​​​​ങ്ങ​​​​​ൾ മൂ​​​​​ല​​​​​മു​​​​​ണ്ടാ​​​​​കു​​​​​ന്ന ന്യൂ​​​​​ന​​​​​ത​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യ്ക്കു​​​​​ള്ള ശ​​​​​സ്ത്ര​​​​​ക്രി​​​​​യ​​​​ക​​​​ളി​​​​ൽ ആ​​​​​ടി​​​​​ന്‍റെ ത​​​​​രു​​​​​ണാ​​​​​സ്ഥി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാം.

ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള ശ​​​​​സ്ത്ര​​​​​ക്രി​​​​​യ​​​​​യ്ക്കു ചെ​​​​​ല​​​​​വ് വ​​​​​ള​​​​​രെ​​​​​ക്കു​​​​​റ​​​​​വാ​​​​​ണെ​​​​​ന്നും ആ​​​​​ശു​​​​​പ​​​​​ത്രി അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു.ചെ​​​​​വി​​​​​ക്കു​​​​​ട​​​​​യി​​​​​ല്ലാ​​​​​തെ അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ന്യൂ​​​​ന​​​​​ത​​​​​യോ​​​​​ടെ ജ​​​​​നി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്ക് ആ​​​​​ടി​​​​​ന്‍റെ ത​​​​​രു​​​​​ണാ​​​​​സ്ഥി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് ചെ​​​​​വി​​​​​ക്കു​​​​​ട വ​​​​​ച്ചു​​​​​പി​​​​​ടി​​​​​പ്പി​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ക്കും.

പ്ലാ​​​​​സ്റ്റി​​​​​ക് സ​​​​​ർ​​​​​ജ​​​​​റി​​​​​യി​​​​​ലൂ​​​​​ടെ ന്യൂ​​ന​​​​​ത​​​​​ക​​​​​ൾ പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാ​​​​​മെ​​​​​ങ്കി​​​​​ലും ഇ​​​​​തി​​​​​നു വ​​​​​ള​​​​​രെ​​​​​യ​​​​​ധി​​​​​കം പ​​​​ണ​​​​ച്ചെ​​​​​ല​​​​​വും ഫ​​​​​ല​​​​​പ്രാ​​​​​പ്തി കു​​​​​റ​​​​​വു​​​​​മാ​​​​​ണെ​​​​​ന്നും ആ​​​​​ർ​​​​​ജി ക​​​​​ർ മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജി​​​​​ലെ പ്ര​​​​​ഫ​​​​​സ​​​​​ർ ഡോ. ​​​​​രൂ​​​​​പ നാ​​​​​രാ​​​​​യ​​​​​ൺ ഭ​​​​​ട്ടാ​​​​​ചാ​​​​​ര്യ പ​​​​​റ​​​​​ഞ്ഞു.

ഇ​​​​​ത്ത​​​​​രം ശ​​​​​സ്ത്ര​​​​​ക്രി​​​​​യ​​​​​ക​​​​​ൾ​​​​​ക്ക് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന പ്ലാ​​​​​സ്റ്റി​​​​​ക്, സി​​​​​ലി​​​​​ക്ക​​​​​ൺ പ​​​​​ദാ​​​​​ർ​​​​​ഥ​​​​​ങ്ങ​​​​​ൾ​​​​​ക്കു പ​​​​​ക​​​​​ര​​​​​മാ​​​​​യി മ​​​​​നു​​​​​ഷ്യ​​​​​ശ​​​​​രീ​​​​​ര​​​​​ത്തി​​​​​ന് യോ​​​​​ജി​​​​​ച്ച വ​​​​​സ്തു​​​​​വി​​​​​നാ​​​​​യി 2013 മു​​​​​ത​​​​​ൽ അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്ന് വെ​​​​​റ്റി​​​​​ന​​​​​റി സ​​​​​ർ​​​​​ജ​​​​​ൻ ഡോ. ​​​​​ഷ​​​​​മി​​​​​ത് ന​​​​​ന്തി​​​​​യും മൈ​​​​​ക്രോ​​​​​ബ​​​​​യോ​​​​​ള​​​​​ജി​​​​​സ്റ്റ് ഡോ. ​​​​​സി​​​​​ദ്ധാ​​​​​ർ​​​​​ഥ് ജോ​​​​​ർ​​​​​ധാ​​​​​റും പ​​​​​റ​​​​​ഞ്ഞു.

ആ​​​​​ടി​​​​​ന്‍റെ ചെ​​​​​വി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് എ​​​​​ടു​​​​​ക്കു​​​​​ന്ന ത​​​​​രു​​​​​ണാ​​​​​സ്ഥി നി​​​​​ര​​​​​വ​​​​​ധി രാ​​​​​സ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു ശേ​​​​​ഷ​​​​​മാ​​​​​ണ് ശ​​​​​സ്ത്ര​​​​​ക്രി​​​​​യ​​​​​യ്ക്കാ​​​​​യി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​ത്.

മൃ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ നി​​​​​ര​​​​​വ​​​​​ധി പ​​​​​രീ​​​​​ക്ഷ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ​​​​​ശേ​​​​​ഷ​​​​​മാ​​​​​ണു മു​​​​​നു​​​​​ഷ്യ​​​​​രി​​​​​ൽ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച​​​​​തെ​​​​​ന്നും ആ​​​​​ർ​​​​​ജി ക​​​​​ർ ആ​​​​​ശു​​​​​പ​​​​​ത്രി അ​​ധി​​കൃ​​ത​​ർ അ​​​​​റി​​​​​യി​​​​​ച്ചു.

രോ​​​​​ഗി​​​​​ക​​​​​ളു​​​​​ടെ സ​​​​​മ്മ​​​​​ത​​​​​പ്ര​​​​​കാ​​​​​ര​​​​​മാ​​​​​ണ് അ​​​​​വ​​​​​രി​​​​​ൽ ഇ​​​​​തു വ​​​​​ച്ചു​​​​​പി​​​​​ടി​​​​​പ്പി​​​​​ച്ച​​​​​ത്. കേ​​​​​ന്ദ്ര ബ​​​​​യോ​​​​​ടെ​​​​​ക്നോ​​​​​ള​​​​​ജി മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​ന്‍റെ സാ​​​​​ന്പ​​​​​ത്തി​​​​​ക സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ​​​​​യാ​​​​യി​​​​രു​​​​ന്നു ഗ​​​​വേ​​​​ഷ​​​​ണം.

Related posts

Leave a Comment