കൊച്ചി മെട്രോയില്‍ ഇനി യാത്ര മാത്രമല്ല, താമസ സൗകര്യവും! ഒരു ദിവസം താമസിക്കാന്‍ 395 രൂപ; ട്രെയിന്‍ കമ്പാര്‍ട്ടുമെന്റിന്റെ മാതൃകയില്‍ കൊച്ചി മെട്രോയില്‍ ഒരുങ്ങുന്നതിതൊക്കെ

കൊച്ചി മെട്രോ കൂടുതല്‍ ജനസൗഹൃദമാകാനൊരുങ്ങുകയാണിപ്പോള്‍. കൊച്ചി മെട്രോയില്‍ ഇനി യാത്ര മാത്രമല്ല താമസ സൗകര്യവും ഉണ്ട്. ഇതിനായി എം ജി റോഡ് മെട്രോ സ്റ്റേഷനില്‍ ഡോര്‍മറ്ററി സംവിധാനം തയ്യാറാക്കി കഴിഞ്ഞു.

ഇരുന്നൂറ് കിടക്കകളും നാല്‍പത് ടോയിലെറ്റുകളുമുണ്ട് ട്രയിന്‍ കമ്പാര്‍ട്ട്‌മെമെന്റിന്റെ മാതൃകയിലുള്ള ഈ എ സി ഡോര്‍മെട്രിയില്‍. കൊച്ചിയിലെത്തുന്ന ആര്‍ക്കും മിതമായ ചിലവില്‍ ഇവിടെ താമസിക്കാം. ഒരു ദിവസം താമസിക്കാന്‍ 395 രൂപയാകും. സ്ത്രീകള്‍ക്ക് പ്രത്യേകം കമ്പാര്‍ട്ട്‌മെന്റ് മുറികളുമുണ്ട്.

മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ് റീഡിങ്ങ് ലൈറ്റ്, വൈഫൈ, ലോക്കര്‍ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. കൂട്ടമായി എത്തുന്നവര്‍ക്ക് പ്രത്യേക പാക്കേജുകളും ഉണ്ടാകും. ഈ പദ്ധതി മറ്റ് സ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതും ആലോചനയിലുണ്ട്.

Related posts