ലോക്സഭാ  തി​ര​ഞ്ഞെ​ടു​പ്പിൽ ഹ​രി​ത​ച​ട്ടം പാ​ലി​ക്കുമെന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍

കൊല്ലം :പൂ​ര്‍​ണ​മാ​യും ഹ​രി​ത​ച​ട്ടം പാ​ലി​ച്ചാ​കും ഇ​ത്ത​വ​ണ ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ക​യെ​ന്ന് വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​റ​പ്പ് ന​ല്‍​കി​യ​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക​ല​ക്‌​ട്രേ​റ്റി​ല്‍ ചേ​ര്‍​ന്ന തി​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ല​ക്‌​ട്രേ​റ്റി​ല്‍ ന​ട​ത്തി​യ ആ​ദ്യ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​വിവിധ രാ​ഷ്ട്രീ​യ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ഹ​രി​ത​ച​ട്ടം പാ​ലി​ക്കു​ന്ന​തി​ന് എ​ല്ലാ പി​ന്തു​ണ​യും അ​റി​യി​ച്ചു. പ്ര​ചാ​ര​ണ വ​സ്തു​ക്ക​ളാ​യി ഫ്‌​ളെ​ക്‌​സു​ക​ള്‍, ബാ​ന​റു​ക​ള്‍ തു​ട​ങ്ങി ഗ്ലാ​സും പ്ലേ​റ്റും ഉ​ള്‍​പ്പ​ടെ പ്ലാ​സ്റ്റി​ക് ര​ഹി​ത​മാ​ക്കാ​നാ​ണ് ക​ളക്ട​ര്‍ നി​ര്‍​ദ്ദേ​ശി​ച്ച​ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​രോ രാ​ഷ്ട്രീ​യ​ക​ക്ഷി​യു​ടേ​യും ജി​ല്ലാ നേ​തൃ​ത്വം രേ​ഖാ​മൂ​ല​മു​ള്ള അ​റി​യി​പ്പ് താ​ഴെ​ത്ത​ട്ടി​ലേ​ക്ക് ന​ല്‍​ക​ണം. ബൂ​ത്ത്ത​ല​ത്തി​ല്‍ തു​ട​ങ്ങി തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും ഹ​രി​ത​ച​ട്ടം പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക​യും വേ​ണം – ക​ള​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

തി​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ​ല്ലാം നി​ര്‍​ദ്ദേ​ശ​മ​നു​സ​രി​ച്ചു​ള്ള പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​മെ​ന്ന് ക​ക്ഷി​നേ​താ​ക്ക​ള്‍ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. പ്ര​കൃ​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം മാ​ത്രം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ഉ​റ​പ്പാ​ക്കാ​നു​മാ​ണ് തീ​രു​മാ​നം.

തു​ണി​യി​ലു​ള്ള ബാ​ന​റു​ക​ളും ക​ട​ലാ​സ് പോ​സ്റ്റ​റു​ക​ളും ഉ​പ​യോ​ഗി​ക്കു​ക വ​ഴി പ​രി​സ്ഥി​തി​ക്ക് കോ​ട്ടം വ​രു​ത്താ​തെ​യു​ള്ള തി​ര​ഞ്ഞെ​ടു​പ്പ് സാ​ധ്യ​മാ​ക്കാ​നാ​കു​മെ​ന്നും അ​വ​ര്‍ വി​ശ​ദീ​ക​രി​ച്ചു. ഇ​തി​നാ​യു​ള്ള പ്ര​വ​ര്‍​ത്ത​നം തു​ട​ക്കം മു​ത​ല്‍ ന​ട​ത്താ​നു​ള്ള സ​ന്ന​ദ്ധ​ത​യും അ​റി​യി​ച്ചു.

Related posts