ചരിത്രം കുറിച്ച് കൊച്ചി മെട്രോ! ഇന്നലെ മെട്രോയില്‍ സഞ്ചരിച്ചത് 1,25,131 പേര്‍; യാത്രക്കാരുടെ എണ്ണം കൂടാന്‍ കാരണം ആ പ്രതിഷേധം

കൊ​ച്ചി: ഇ​ന്ന​ലെ കൊ​ച്ചി മെ​ട്രോ​യി​ൽ സ​ഞ്ച​രി​ച്ച​ത് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ. രാ​ത്രി അ​വ​സാ​ന സ​ർ​വീ​സും പൂ​ർ​ത്തി​യാ​യ ശേ​ഷം കെ​എം​ആ​ർ​എ​ൽ (കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ്) പു​റ​ത്തു​വി​ട്ട ക​ണ​ക്ക​നു​സ​രി​ച്ച് 1,25,131 പേ​രാ​ണ് ഇ​ന്ന​ലെ മാ​ത്രം മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്ത​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​ർ 12ന് 1,01,983 ​യ്ത്ര​ക്കാ​ർ മെ​ട്രോ​യി​ൽ സ​ഞ്ച​രി​ച്ച​താ​ണ് ഇ​തി​നു​മു​ൻ​പു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ണ​ക്ക്. അ​ന്ന് നി​ര​ക്കി​ൽ ഇ​ള​വു​വ​രു​ത്തി​യ​താ​ണ് കാ​ര​ണ​മെ​ങ്കി​ൽ ഇ​ന്ന​ലെ പൗ​ര​ത്വ​ഭേ​ത​ഗ​തി ബി​ല്ലി​നെ​തി​രേ ന​ഗ​ര​ത്തി​ൽ ന​ട​ന്ന മു​സ്ലിം സം​ഘ​ട​ന​ക​ളു​ടെ വ​ന്പ​ൻ പ്ര​തി​ഷേ​ധ പ​രി​പാ​ടി​യാ​യി​രു​ന്നു കാ​ര​ണ​മാ​യ​ത്.

പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ന​ഗ​ര​ത്തി​ലേ​ക്ക് വ​ന്ന സ​മ​ര​ക്കാ​ർ കൂ​ട്ട​മാ​യി മെ​ട്രോ യാ​ത്ര പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​താ​ണ് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​ത്ര​വ​ലി​യ വ​ർ​ധ​ന​വ് ഉ​ണ്ടാ​കാ​ൻ ഇ​ട​യാ​ക്കി​യ​ത്. മ​ഹാ​രാ​ജാ​സ് സ്റ്റേ​ഡി​യം സ്റ്റേ​ഷ​ൻ, ജെ​എ​ൽ​എ​ൻ സ്റ്റേ​ഡി​യം സ്റ്റേ​ഷ​ൻ, ക​ലൂ​ർ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലൊ​ക്കെ ഇ​ന്ന​ലെ വ​ലി​യ തി​ര​ക്കാ​യി​രു​ന്നു. പ്ര​തി​ഷേ​ധ പ​രി​പാ​ടി ക​ഴി​ഞ്ഞ് മ​ട​ങ്ങി​പ്പോ​യ​വ​രും മെ​ട്രോ​യെ​യാ​ണ് ആ​ശ്ര​യി​ച്ച​ത്.

പ്ര​തി​ഷേ​ധ പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​ത്തി​ന്‍റെ പ്ര​ധാ​ന റോ​ഡു​ക​ളി​ലെ​ല്ലാം ഗ​താ​ഗ​തം നി​ശ്ച​ല​മാ​യ​തി​നാ​ലും സാ​ധാ​ര​ണ യാ​ത്ര​ക്കാ​രും മെ​ട്രോ​യെ ആ​ശ്ര​യി​ച്ചു. പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി​യി​ലെ​ത്തി​യ പു​റം​നാ​ട്ടു​കാ​രും യാ​ത്ര മെ​ട്രോ​യി​ലാ​ക്കി.

2019 ലെ ​ആ​കെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും കൊ​ച്ചി മെ​ട്രോ റി​ക്കാ​ർ​ഡി​ട്ടു. 1,65,99,020 പേ​രാ​ണു ക​ഴി​ഞ്ഞ വ​ർ​ഷം മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്ത​ത്. 2018നെ ​അ​പേ​ക്ഷി​ച്ച് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 32 ശ​ത​മാ​നം വ​ർ​ധ​ന​വ് ഉ​ണ്ടാ​യെ​ന്ന് കെ​എം​ആ​ർ​എ​ൽ അ​റി​യി​ച്ചു.

2018ൽ ​ആ​കെ 1,24,95,884 പേ​രാ​യി​രു​ന്നു മെ​ട്രോ യാ​ത്ര​ക്കാ​ർ. ഇ​തി​നേ​ക്കാ​ൾ 41 ല​ക്ഷം പേ​ർ കൂ​ടു​ത​ലാ​ണ് ക​ഴി​ഞ്ഞ യാ​ത്ര​ക്കാ​ക്കാ​രാ​യി എ​ത്തി​യ​ത്. 2019 സെ​പ്തം​ബ​ർ മൂ​ന്ന് വ​രെ 88,83,184 പേ​ർ മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്തു. മ​ഹാ​രാ​ജാ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് തൈ​ക്കൂ​ട​ത്തേ​ക്ക് സ​ർ​വീ​സ് നീ​ട്ടി​യ സെ​പ്റ്റം​ബ​ർ നാ​ല് മു​ത​ൽ ഡി​സം​ബ​ർ 30 വ​രെ 77,14,836 പേ​ർ മെ​ട്രോ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. നി​ല​വി​ൽ പ്ര​തി​ദി​നം ശ​രാ​ശ​രി 65,000 പേ​രാ​ണ് മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​ത്. വാ​രാ​ന്ത്യ​ദി​വ​സ​ങ്ങ​ളി​ൽ ഇ​ത് 68,000 വ​രെ എ​ത്തു​ന്നു​ണ്ട്.

ഒ​റ്റ​ദി​വ​സ​ത്തെ മെ​ട്രോ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷം ക​ട​ന്ന​തും പോ​യ വ​ർ​ഷ​ത്തി​ലാ​ണ്. സെ​പ്റ്റം​ബ​ർ 12ന് 101983 ​പേ​രാ​ണ് മെ​ട്രോ​യി​ൽ സ​ഞ്ച​രി​ച്ച​ത്. പോ​യ വ​ർ​ഷം കൊ​ച്ചി മെ​ട്രോ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റെ അ​ഭി​മാ​നം നി​റ​ഞ്ഞ വ​ർ​ഷ​മാ​ണെ​ന്ന് കെ​എം​ആ​ർ​എ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ൽ​കേ​ഷ്കു​മാ​ർ ശ​ർ​മ പ​റ​ഞ്ഞു.

Related posts