നടുറോഡിൽ നടുവൊടിക്കാൻ? ഇരുചക്രവാഹനക്കാരെ ഭീതിയിലാഴ്ത്തി തൃപ്പൂണിത്തുറ പേ​ട്ട  റോ​ഡി​ലെ കോ​ൺ​ക്രീ​റ്റ് ചേ​മ്പ​ർ അ​പ​ക​ര​മാ​യ വി​ധ​ത്തി​ൽ താ​ഴു​ന്നു

തൃ​പ്പൂ​ണി​ത്തു​റ: മെ​ട്രോ നി​ർ​മാ​ണം ന​ട​ക്കു​ന്ന പേ​ട്ട പാ​ല​ത്തി​ന​ടു​ത്തു​ള്ള റോ​ഡി​ലെ കോ​ൺ​ക്രീ​റ്റ് ചേ​മ്പ​ർ അ​പ​ക​ര​മാ​യ വി​ധ​ത്തി​ൽ താ​ഴു​ന്നു. പേ​ട്ട പ​ന​ങ്കു​റ്റി പു​തി​യ പാ​ല​ത്തി​ന്‍റെ തൃ​പ്പൂ​ണി​ത്തു​റ ഭാ​ഗ​ത്തേ​യ്ക്കു​ള്ള ഇ​റ​ക്ക​ത്തി​ലാ​ണ് ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന വി​ധ​ത്തി​ൽ ചേ​മ്പ​റി​ന്‍റെ ഇ​രു​മ്പ് ഷീ​റ്റു​ക​ൾ താ​ഴ്ന്നി​രി​ക്കു​ന്ന​ത്.

വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഇ​തി​ലൂ​ടെ ക​യ​റു​മ്പോ​ൾ ഇ​രു​മ്പ് ഷീ​റ്റു​ക​ൾ വ​ലി​യ ശ​ബ്ദ​ത്തോ​ടെ ഇ​ള​കു​ക​യാ​ണ്. മു​ൻ​പ് ഇ​രു​മ്പ് ഷീ​റ്റു​ക​ൾ​ക്ക് പ​ക​രം കോ​ൺ​ക്രീ​റ്റ് ബ്ലോ​ക്കു​ക​ളാ​യി​രു​ന്നു ചേ​മ്പ​റി​ന്‍റെ മു​ക​ളി​ലി​ട്ടി​രു​ന്ന​ത്.

എ​ന്നാ​ൽ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി​യ​തോ​ടെ ഈ ​ബ്ലോ​ക്കു​ക​ൾ പൊ​ട്ടി​ത്ത​ക​രു​ക​യും പി​ന്നീ​ട് ക​നം കൂ​ടി​യ ഇ​രു​മ്പ് ഷീ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ ചേ​മ്പ​റി​ന്‍റെ ഒ​രു വ​ശ​ത്തെ ഭി​ത്തി​യാ​ണ് താ​ഴേ​യ്ക്കി​രു​ന്ന​ത്. അ​തി​നൊ​പ്പം മു​ക​ളി​ലെ ഷീ​റ്റു​ക​ളും ഇ​ള​കി താ​ഴ്ന്നി​ട്ടു​ണ്ട്.

അ​ടി​ഭാ​ഗം കോ​ൺ​ക്രീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന ചേ​മ്പ​റി​ന്‍റെ ഭി​ത്തി താ​ഴ്ന്നു​പോ​യ​ത് നി​ർ​മാ​ണ​ത്തി​ലെ പോ​രാ​യ്മ​യാ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.ഗ്യാ​സ് പൈ​പ്പ് ലൈ​നി​ന്‍റെ സു​ര​ക്ഷാ ചേ​മ്പ​റാ​ണ് ഇ​പ്ര​കാ​രം താ​ഴ്ന്നി​രി​ക്കു​ന്ന​ത്. പ​ക​ൽ സ​മ​യം ഈ ​ഭാ​ഗ​ത്ത് റോ​ഡ് ബ്ലോ​ക്ക് വ​രു​ന്ന​തു കൊ​ണ്ടു മാ​ത്ര​മാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഇ​തി​ൽ ചാ​ടാ​തെ ര​ക്ഷ​പ്പെ​ടു​ന്ന​ത്.

രാ​ത്രി പ​ത്ത് മു​ത​ൽ രാ​വി​ലെ വ​രെ ഈ ​റോ​ഡ് പ​ണി​ക​ൾ​ക്ക് വേ​ണ്ടി അ​ട​ച്ചി​ടു​ന്ന​തും യാ​ത്ര​ക്കാ​രെ അ​പ​ക​ട​ത്തി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തു​ന്നു​ണ്ട്. റോ​ഡ് സു​ര​ക്ഷി​ത​മാ​ക്കാ​ൻ ചു​മ​ത​ല​പ്പെ​ട്ട​വ​ർ ന​ട​പ​ട​യി​യെ​ടു​ക്കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ​ക്ക് പ്ര​തി​ഷേ​ധ​മു​ണ്ട്.

Related posts

Leave a Comment