‘ദെെവത്തിന്‍റെ കെെകൾക്ക്’ സാക്ഷിയായ സ്റ്റേഡിയം ഭൂകന്പത്തിൽ തകർന്നു; മെ​ക്സി​ക്കോ​യി​ലെ പ്ര​ധാ​ന ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്

1986 ലെ ​ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് ക്വാ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രേ അ​ർ​ജ​ന്‍റീ​ന താ​രം മ​റ​ഡോ​ണ കൈ​കൊ​ണ്ട് ഗോ​ള​ടി​ച്ച സം​ഭ​വം ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ അ​ത്ര വേ​ഗ​മൊ​ന്നും മ​റ​ക്കി​ല്ല. റ​ഫ​റി കാ​ണാ​തെ​പോ​യ ആ ​ക​ര​ത്തെ ദൈ​വ​ത്തി​ന്‍റെ ക​ര​ങ്ങ​ൾ എ​ന്നാ​ണ് മ​റ​ഡോ​ണ വി​ശേ​ഷി​പ്പി​ച്ച​ത്. മെ​ക്സി​ക്കോ​യി​ലെ എ​സ്റ്റാ​ഡി​യോ അ​സ്റ്റെ​ക്ക എ​ന്ന സ്റ്റേ​ഡി​യ​ത്തി​ലാ​ണ് അ​ന്ന് ക​ളി ന​ട​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം മെ​ക്സി​ക്കോ​യി​ലു​ണ്ടാ​യ ഭൂ​ക​ന്പ​ത്തി​ൽ ഈ ​സ്റ്റേ​ഡി​യ​ത്തി​ന് ക​ന​ത്ത നാ​ശ​ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ച​ത്. മെ​ക്സി​ക്കോ​യി​ലെ പ്ര​ധാ​ന ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്. 1970 ലും 1986​ലും ഇ​വി​ടെ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഗ്യാ​ല​റി​ക​ൾ​ക്കും അ​നു​ബ​ന്ധ കെ​ട്ടി​ട​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.
ബു​ധ​നാ​ഴ്ച ഉ​ണ്ടാ​യ ഭൂ​ക​ന്പ​ത്തി​ൽ ക​ന​ത്ത നാ​ശ​മാ​ണ് മെ​ക്സി​ക്കോ​യി​ൽ സം​ഭ​വി​ച്ച​ത്. 250ൽ ​അ​ധി​കം​പേ​ര്‌​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. നി​ര​വ​ധി​പ്പേ​ർ ഇ​പ്പോ​ഴും കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​പ്പു​ണ്ട്.​മെ​ക്സി​ക്കോ സി​റ്റി​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ടു.

Related posts