എന്നെയും ജയചന്ദ്രനെയും തമ്മില്‍ തെറ്റിച്ചത് ആ ചാനലുകാര്‍, തുറന്നുപറഞ്ഞ് എംജി ശ്രീകുമാര്‍

ചാനലുകള്‍ മനുഷ്യരുടെ ജീവിതത്തിലേക്ക് കടന്നുകയറുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാകാറുണ്ട്. അത്തരത്തില്‍ താനും ജയചന്ദ്രനും തമ്മിലുള്ള സൗഹൃദത്തെ തെറ്റിച്ച ചാനലിനെതിരേ രംഗത്തു വന്നിരിക്കുകയാണ് ഗായകന്‍ എം.ജി. ശ്രീകുമാര്‍. ഇരുവര്‍ക്കുമിടയിലെ ബന്ധത്തിന് വിള്ളല്‍ ഉണ്ടാക്കിയത് ഒരു സംഗീത റിയാലിറ്റി ഷോയും.

സംഭവത്തെപ്പറ്റി ശ്രീകുമാര്‍ പറയുന്നതിങ്ങനെ-ഒരു സംഗീത റിയാലിറ്റി ഷോയില്‍ ഞങ്ങളും വിധി കര്‍ത്താക്കളായി എത്തി. ചാനലിനു റേറ്റിംഗ് കൂട്ടാന്‍ വേണ്ടി ഇരുവരും തമ്മില്‍ നടത്തിയ വാദ പ്രതിവാദങ്ങള്‍ കാര്യമാകുകയായിരുന്നു. പരിപാടിയുടെ പ്രൊമോഷനു വേണ്ടി ഞങ്ങള്‍ മത്സരാര്‍ഥികളുടെ പ്രകടനത്തേയും പാട്ടിനേയും കുറിച്ച് പരസ്പരം തര്‍ക്കിക്കുന്ന കുറേ കാര്യങ്ങള്‍ അവര്‍ക്ക് വേണമായിരുന്നു. അത് ഒരു നാടകം മാത്രമായിരുന്നു. പക്ഷേ സംഗതി ഞങ്ങളുടെ കയ്യില്‍ നിന്നേ പോയി. കുറേ കഴിഞ്ഞപ്പോള്‍ മനഃപൂര്‍വം പറയുന്നതാണെന്ന് തോന്നി ഞങ്ങള്‍ക്കിരുവര്‍ക്കും തോന്നി-എം ജി ശ്രീകുമാര്‍ പറയുന്നു.

Related posts